My Blog List

  • വീണ്ടും തുറന്നു - *കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ്‌ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം, രാഷ്ട്രീയം, ആ...
    12 years ago

Thursday, December 16, 2010

അവള്‍ തന്നെ എല്ലാം പറഞ്ഞു!!

ഞങ്ങള്‍ അടുത്ത് തുടങ്ങിയ നാളുകളില്‍ അവള്‍ പറഞ്ഞു ,,,
നമ്മള്‍ ചേര്‍ന്നിരിക്കുന്നത് ശരിയാവില്ല. കാരണം
നമ്മുടെ നക്ഷത്രങ്ങള്‍  രണ്ടാണ്.  രണ്ടും തമ്മില്‍ ചേരില്ല!!!
പിന്നെയവള്‍ പറഞ്ഞു     നമ്മള്‍ രണ്ടാളും രണ്ടു മതമാണ്‌!!
പിന്നെയവള്‍ പറഞ്ഞു     നമുക്ക് രണ്ടാള്‍ക്കും രണ്ടു സോഭാവമാണ് !!
പിന്നെയവള്‍ പറഞ്ഞു      നമ്മളുടെ വീട്ടുകാര്‍ക്ക് രണ്ടു സംസ്കാരം ആണ്!!
പിന്നെയവള്‍ പറഞ്ഞു      നമ്മളുടെ സാമ്പത്തിക നില രണ്ടും രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു     നമ്മളുടെ സ്വോപ്നങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ നിലപാടുകള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ വികാരങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ രീതികള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ മോഹങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ വിശ്വാസങ്ങള്‍ രണ്ടാണ്!!

പിന്നെയവള്‍ പറഞ്ഞു   എന്നാലും   ഞാന്‍ നിന്നെ സ്നേഹിക്കുന്നു!!!

കാരണം
സ്നേഹം ഉണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശ്നം അല്ല !!
ദൈവം ഉണ്ടെങ്കില്‍  ഇതൊന്നും ഒരു പ്രശനം അല്ല !!!
 കാരണം 
സ്നേഹമെന്നാല്‍ ദൈവം ആണ്!!
സ്നേഹിക്കുക എന്നാല്‍ ദൈവ ഹിതം ആണ്!!
സ്നേഹം ഉണ്ടെങ്കില്‍ രണ്ടില്ല!! എല്ലാം ഒന്നാണ്!!
ദൈവം ഉണ്ടെങ്കില്‍  രണ്ടില്ല എല്ലാം ഒന്നാണ്!!
ഞാന്‍ വിശ്വസിച്ചു !!
അവള്‍ പറഞ്ഞതെല്ലാം!! 
കാരണം 
എനിക്ക് ദൈവത്തെ വിശ്വാസം ആണ്!!
സ്നേഹത്തെ ഇഷ്ടമാണ്!! 
ഇത് രണ്ടുമുള്ള നിന്നെ ഞാന്‍ സ്നേഹിക്കുന്നു!!
ഇത് രണ്ടും എനിക്കുല്ലതുകൊണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു!!
നക്ഷത്രങ്ങള്‍ തടസ്സമായില്ല!! 
മതങ്ങള്‍ തടസമായില്ല!!!
സോഭവങ്ങള്‍ തടസമായില്ല!!
സംസ്കാരം തടസമായില്ല!!
സമ്പത്ത് തടസമായില്ല!!
സ്വോപ്നങ്ങള്‍ തടസമായില്ല!!
നിലപാടുകള്‍ തടസമായില്ല!!!
വികാരങ്ങള്‍ തടസമായില്ല!!
രീതികള്‍ തടസമായില്ല!!!
മോഹങ്ങള്‍ തടസമായില്ല!!
വിശ്വാസങ്ങള്‍ തടസമായില്ല!!
ഞങ്ങള്‍ എല്ലാം മറന്നു സ്നേഹിച്ചു!!
എല്ലാ പ്രതി ബന്ധങ്ങളെയും തോല്‍പ്പിച്ച് സ്നേഹിച്ചു!!
ദൈവവും സ്നേഹവും ഞങ്ങള്‍ക്കൊപ്പം നിന്ന്!!
ഞങ്ങള്‍ സണ്ടോഷതോടെ സ്നേഹിച്ചു പങ്കു വെച്ചു ഒന്നായി ജീവിച്ചു!!
ഒടുവില്‍!! 
ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കാന്‍ ഉപദേശങ്ങള്‍ തേടി!!
ഞങ്ങളുടെ സ്നേഹത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍ ഞങ്ങള്‍ കൂടുതല്‍ നന്മാകല്‍ക്കായി തേടി!!

അപ്പോള്‍!!
പിന്നെയവള്‍ പറഞ്ഞു     നമ്മള്‍ രണ്ടാളും രണ്ടു മതമാണ്‌!!
പിന്നെയവള്‍ പറഞ്ഞു     നമുക്ക് രണ്ടാള്‍ക്കും രണ്ടു സോഭാവമാണ് !!
പിന്നെയവള്‍ പറഞ്ഞു      നമ്മളുടെ വീട്ടുകാര്‍ക്ക് രണ്ടു സംസ്കാരം ആണ്!!
പിന്നെയവള്‍ പറഞ്ഞു      നമ്മളുടെ സാമ്പത്തിക നില രണ്ടും രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു     നമ്മളുടെ സ്വോപ്നങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ നിലപാടുകള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ വികാരങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ രീതികള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ മോഹങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു    നമ്മുടെ വിശ്വാസങ്ങള്‍ രണ്ടാണ്!! 

ഞാന്‍ നിന്നെ വെറുക്കുന്നു!!

കാരണം സോണിയ പറഞ്ഞു നീ ശരി അല്ല എന്ന്!! 
ആരൊക്കെയോ പറയുന്നു നീ പിശാചു ആണ് എന്ന്!!
എനിക്കൊരു സംശയം മാത്രമേയുള്ളൂ .....
എല്ലാം മറന്നു സ്നേഹിക്കുന്നവര്‍ ആരൊക്കെയോ പറയുന്നത് കേട്ടാണോ അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ 
സമവാക്യം തീരുമാനിക്കേണ്ടത്? 
ആവോ........... അറിയില്ല....... അറിയേണ്ട.....എന്തിനറിയണം
അവള്‍ തന്നെ എല്ലാം പറഞ്ഞു!! 
അത് തന്നെ ധാരാളം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 
ഞാന്‍ അവളെ സ്നേഹിക്കുന്നു!! മനസ്സ്  നിറച്ചു സ്നേഹിക്കുന്നു!!! 
കാരണം ഞാന്‍ സ്നേഹമാണ്.... വെള്ളം ചേര്‍ക്കാത്ത, വിഷം കലരാത്ത.....
കരിനിഴല്‍ വീഴാത്ത നല്ല പളുങ്ക് പോലുള്ള സ്നേഹം!!
അതവള്‍ ഒരു നാള്‍ അറിയും !!
അവളുടെ ആത്മാവിലറിയും!!!
അതുവരെ ദൈവം അവളെ രക്ഷിക്കട്ടെ....
ആരുടെയൊക്കെയോ കൈകളില്‍ നിന്ന്!!!

Monday, August 9, 2010

ജീവിത വിജയം എന്നാല്‍?

ജീവിത വിജയം എന്നാല്‍?
എന്ത് എന്നാണോ? ആണെങ്കില്‍ എനിക്ക് ചിലത് പറയാന്‍ ഉണ്ട്. ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാണെങ്കില്‍ ഒന്നുകില്‍ അത് എന്നെ ബോധ്യപെടുത്തുക.അല്ലെങ്കില്‍ മൌനം പാലിക്കുക എന്നോട്. വെറുതെ എതിര്‍ക്കാന്‍ ശ്രെമിക്കരുത്‌ എന്ന് അപേക്ഷിക്കുന്നു. 

ദിവസവും 7 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി കിടന്നു ഉറങ്ങാന്‍ കഴിയാറുണ്ടോ? ഉറക്ക ഗുളിക കഴിക്കാതെ. അതിനു കഴിയുമെങ്കില്‍ നിങ്ങളുടെ ജീവിതം വിജയകരമായി നടക്കുന്നു എന്നര്‍ത്ഥം. പക്ഷെ ഒരു കണ്ടീഷന്‍ കൂടി ഉണ്ട്. ഇന്നത്തെ നിങ്ങളുടെ വാക്ക്, പ്രവര്‍ത്തി, ചിന്ത എന്നിവകൊണ്ട് നിങ്ങളുടെ മനസ്സ് കലുഷിതം ആകുകയും നാളെകളില്‍ അത് നിങ്ങളെ വേട്ടയാടുകയില്ലെന്നു ഉറപ്പിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ വിജയിച്ച ജീവിതത്തിന്റെ ഉടമ ആണ്!! തീര്‍ന്നില്ല.....നിങ്ങളുടെ ജീവിതം കൊണ്ട് മറ്റൊരാള്‍ക്കും ഒരു തരത്തിലുള്ള ദൂഷ്യവും ദുഖവും സമ്മാനിചിട്ടില്ലെങ്കില്‍ നിങ്ങള്‍ വിജയിക്കുന്ന ജീവിതത്തിന്റെ ഉടമയായി. അവനവനോ ചുറ്റും ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്കോ ശല്യമാകാതെ, എല്ലാവര്ക്കും സഹായം നല്‍കിയും ഓരോരുത്തരെയും അര്‍ഹിക്കുന്ന രീതിയിലും അളവിലും,മാനത്തിലും സ്നേഹിക്കുകയും അംഗീകരിക്കുകയും പരിഗണിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്തു ദൈവത്തെയും അവന്റെ കഴിവുകളേയും മടിയേതുമില്ലാതെ അനുസരിക്കുകയും ചെയ്യണം.എങ്കില്‍ നിന്റെ ജീവിതം വിജയിച്ച ജീവിതം ആകും.
ഇഷ്ടമുള്ളത് മുടക്കം കൂടാതെ തിന്നാന്‍ കിട്ടിയാല്‍ ജീവിത വിജയം നേടില്ല.
വര്‍ണ്ണങ്ങള്‍ വാരി വിതറി വസ്ത്രം ധരിച്ചാല്‍ ജീവിതം വിജയിക്കണം എന്നില്ല.
കാണുന്നിടത്ത് നിന്നെല്ലാം വിജ്ഞാനം നേടാന്‍ ശ്രെമിച്ചാലും നേടിയാലും ജീവിതം വിജയിക്കില്ല. 
കിട്ടുന്നവരോടൊപ്പം എല്ലാം കിടക്ക പങ്കിട്ടു രതിസുഖം നേടിയാലും ജീവിത വിജയമാകില്ല.
ആത്മാവിന്റെ അനന്തത തേടി ദേവാലയങ്ങള്‍ കയറി ഇറങ്ങിയാലും ജീവിതം വിജയിക്കില്ല.
ഉയര്‍ന്ന പ്രതിഫലം ഉള്ള ജോലി ഉണ്ടെങ്കില്‍ ജീവിതം വിജയിക്കുമോ? ഇല്ല.
സുന്ദരിയായ ഭാര്യ വീട്ടില്‍ ഉണ്ടെങ്കില്‍ ജീവിത വിജയംമാകില്ല.
എന്തിനും ഏതിനും ഓടിനടന്നു മേയുന്ന മക്കള്‍ ഒരു പിടി ഉണ്ടെങ്കില്‍ ജീവിത വിജയം ആയി എന്നും കരുതുക വയ്യ.
സമ്പാദ്യം കുമിഞ്ഞു കൂടിയാല്‍ ജീവിതം വിജയിച്ചു എന്ന് കരുതാമോ? ഇല്ല.
ഇഷ്ടം തോന്നുന്ന എന്തും ഇതു വിധേനയും നേടിയാല്‍ ജീവിതം വിജയിച്ചു എന്ന് കരുതരുത്!
ജനിപ്പിച്ചവരോടും ചുറ്റും ജീവിക്കുന്നവരോടും ആത്മാര്‍ഥമായി സ്നേഹിക്കുന്നവരോടും അവനവന്റെ കടമകള്‍ ത്യാഗതോടെ സ്നേഹത്തോടെ സന്തോഷത്തോടെ ചെയ്തു അധ്വാനിച്ചു ജീവിക്കുകയും രുചിയോടെ ഭക്ഷിക്കുകയും ശുദ്ധിയോടെ ധരിക്കുകയും ആലസ്യത്തോടെ രമിക്കുകയും സുഘതോടെ രമിക്കുകയും വിധേയതോടെ ദൈവം ഉണ്ട് എന്ന് അംഗീകരിച്ചു ആരാധിച്ചു നന്ദി യോടെ സുഖമായി ശാന്തമായി ഉറങ്ങുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ ആ ജീവിതം ആണ് വിജയിച്ച ജീവിതം!!!
അപ്പോള്‍ 
ഒരു പക്ഷെ 
നിനക്ക് 
കാര്‍  ഉണ്ടാവില്ല!!
വീടും ഉണ്ടായെന്നു വരില്ല!!
മറ്റുള്ളവര്‍ കാട്ടുന്നത് പോലുള്ള പൊങ്ങച്ചങ്ങള്‍ കാട്ടാന്‍ പറ്റി എന്നും വരില്ല!!
എന്നാലും നിനക്ക് അവരെക്കാള്‍ മേന്മയുള്ള ഒന്ന് യാതൊരും മുടക്കവും കൂടാതെ കിട്ടും!!!
സംതൃപ്തി!!!
അതിന്റെ ലക്ഷണം ആണ്
മകനെ/ മകളെ ഈ 
ശാന്തമായ ഉറക്കം 
എന്ന് പറയുന്നത്!!



Sunday, July 4, 2010

ഞാന്‍ ഒരു പ്രതിഭാസം!!!

ഞാന്‍ എന്ത് തരം ഒരു പ്രതിഭാസം ആണ് എന്ന് ഒന്ന് ചിന്തിക്കണം എന്ന് എനിക്ക് തോന്നി. എന്നാല്‍ ചിന്തിച്ചു കളയാം......""ആരാണ് ഞാന്‍?"", "ഈ ചോദ്യം ഞാന്‍ സ്വൊയം  ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാട് ആയി" എന്ന് ഇക്കാലത്ത്  പലരും അഭിമാനത്തോടെ പറയുന്നതും അതോര്‍ത്തു അഹങ്കാരത്തോടെ ചിരിക്കുന്നതും ഒക്കെ ഞാന്‍ കാണാറുണ്ട്‌.ഞാനും എന്‍റെ അഭിമാനത്തിന്റെ അഹങ്കാരത്തില്‍ ഈ ചോദ്യത്തെ എന്‍റെ അറിവിന്റെ വളര്‍ച്ച കാണിക്കാനായി ഇടയ്ക്കിടെ പലരുടെയും മുന്‍പില്‍ പൊങ്ങച്ചമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഞാന്‍ ഒരു ജ്ഞാനി ആണ് എന്ന് സ്വൊയം മനസ്സില്‍ കരുതി ചെയ്ത പൊങ്ങച്ച വിക്രിയകള്‍ മാത്രം എന്ന് തല നരച്ചു തുടങ്ങുന്ന ഈ കാലത്ത് എനിക്ക് ബോധ്യമായി തുടങ്ങുന്നു. ശരിക്കും ഇപ്പോഴാണ് ഞാന്‍ ആരെന്ന ചോദ്യത്തിന് സ്വൊയം ചോദിക്കാനുള്ള അവസരം വന്നു ചേര്‍ന്നിരിക്കുന്നത്!!! ഞാന്‍ എന്നാല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയിലെ ഒരു ജീവനുള്ള വസ്തു മാത്രമാണ്. ഹ ഹ ഹ ഹ ഹ ഹ .... ചിരിച്ചുപോകും ഈ വാചകം കേള്‍ക്കുമ്പോള്‍- സ്വയമെങ്കിലും !!! കാരണം ജീവിത നിരാശ കേറിയ പലരും ഈ വാചകം നൂറ്റാണ്ടുകള്‍ക്കു മുന്പേ ഇതേ പടി പല തവണ പറഞ്ഞിട്ടുണ്ട്. മണ്ടനായ ഞാനും ഇതേ വാക്ക് തന്നെ ഇങ്ങനെ പറയുന്നതില്‍ എന്തുണ്ട് ന്യായം അല്ലെ? ഹ ഹ ഹ ഹ ഹ ഹ .... കാര്യം ഉണ്ട്!! ന്യായം ഉണ്ട്!! കാരണം എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും,എത്ര തലമുറകള്‍ കഴിഞ്ഞാലും,എന്തെല്ലാം മാറ്റങ്ങളും പരിണാമങ്ങള്‍ ഉണ്ടായാലും ലോകത്തില്‍ 2 തരം മനുഷ്യരെ ഉള്ളൂ...1. മറ്റുള്ളവരെ മുതലെടുക്കുന്നവര്‍  2 മറ്റുള്ളവരാല്‍ മുതലെടുക്കപ്പെടുന്നവര്‍.ഈ  രണ്ടിനങ്ങളില്‍ പെടും എല്ലാ മനുഷ്യരും. രണ്ടാമത്തെ കൂട്ടത്തില്‍ പറഞ്ഞവര്‍ ആദ്യ ഇനത്തില്‍ പെട്ടവരിലും ഉണ്ട്. മുതലെടുക്കുന്നതിലെ കഴിവാണ് ജീവിക്കാന്‍ മനുഷ്യന് ആഗ്രഹം കൊടുക്കുന്നത്. മേല്‍പ്പറഞ്ഞ രണ്ടിനങ്ങളും പരസ്പര പൂരകങ്ങള്‍ ആണ്. സമയം, കാലം, ആവശ്യം, ആഗ്രഹം,സൌകര്യം ഇവയൊക്കെ ഒത്തു കിട്ടിയാല്‍ എല്ലാവരും ചെയ്യുന്നത് പരസ്പരം മുതല്‍ എടുപ്പ് തന്നെയാണ്!! മുതലെടുപ്പില്ലാതെ സ്നേഹിക്കുന്നവര്‍ ആരുണ്ട്‌? സ്നേഹം തന്നെ മുതലെടുക്കാനുള്ള ഒരു മീഡിയം ആണ്!! സ്നേഹം വിറ്റ് ചായ കുടിക്കുന്നവരുടെ ഒരു സമൂഹം അത്തരക്കാരായ വ്യെക്തികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഒരു ലോകം ആണിത്. ചുരുക്കം ചിലര്‍ ഇതിനൊക്കെ കഴിയാതെ സ്നേഹത്തിന്റെ ദൈവത്വം തിരിച്ചറിഞ്ഞു ജീവിക്കുന്നവര്‍ ഉണ്ട്. അക്കൂട്ടര്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മണ്ടന്മാര്‍ ആയിരിക്കും. ഈ മണ്ടന്മാരില്‍ പലരും മുതലെടുക്കപ്പെടാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ജന്മങ്ങള്‍ ആണ്. അവര്‍ക്ക് ആ നിലയില്‍ നിന്നും ഒരു മോചനം എളുപ്പമല്ല. ഒരു നോട്ടത്തിനും ഒരു വാക്കിനും, ഒരു പ്രവര്‍ത്തിക്കും , ഒരു സഹായത്തിനും, ഒക്കെ വലിയ വില നല്‍കി അതിനൊക്കെ സ്നേഹം എന്ന് കരുതി മറ്റുള്ളവര്‍ക്ക് ചൂഷണം ചെയ്യാനും മറ്റുള്ളവര്‍ക്ക് മുതലെടുക്കുവാനും വേണ്ടി നിന്ന് കൊടുക്കേണ്ടി വരുന്ന ആ തരം അപൂര്‍വ മണ്ടന്മാരില്‍ അവശേഷിക്കുന്ന ഒരാളാണ് ഞാന്‍.!!!!! ഒരു തരം അറപ്പു തോന്നുന്ന നിഷ്ക്രിയത്വതിന്റെയും, നട്ടെല്ല് ഇല്ലായ്മയുടെയും , കഴിവുകേടിന്റെയും, വിവരമില്ലായ്മയുടെയും , ഒക്കെ ഒരു ആള്‍രൂപം !!!!! അതാണ്‌ ഞാന്‍ എന്‍റെ ജീവിതത്തെ പ്രതിഭാസം എന്ന് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചത്!!!


Thursday, July 1, 2010

വിചാരിച്ച പ്രണയ ദുരന്തം!!

വിചാരിച്ചതുപോലെ ഒരു പരാജയം ആയി എന്‍റെ പ്രണയം. അത് പരാജയപെടണം  എന്നത് ഒരു അനിവാര്യത ആയിരുന്നു. ദൈവം എന്ന് ഒന്ന് ഉണ്ടോ എന്ന് ചോതിക്കരുത്. ഉണ്ട്!! എവിടെ എന്ന് ചോതിക്കരുത്!! എവിടെയോ ഉണ്ട്!! സഹിക്കുന്നവര്‍ക്ക് കൂടുതല്‍ പീഡനം കൊടുക്കുക എന്നത് കാലാകാലം ആയി ദൈവത്തിന്റെ ഒരു കീഴ്വഴക്കം ആണ്. അതിനൊക്കെ ദൈവം ഓരോ ന്യായങ്ങള്‍ നേരത്തെ തന്നെ കണ്ടു വെച്ചിട്ടുണ്ട്. മനുഷ്യരായ നമ്മള്‍ ആ ന്യായങ്ങള്‍ അംഗീകരിച്ചു കൊടുത്താല്‍ മതി. അഥവാ അന്ഗീകരിചില്ലെങ്കിലും ദൈവത്തിനു ഒന്നുമില്ല. എന്‍റെ പ്രണയത്തിലും ഇതൊക്കെ തന്നെ ആണ് ദൈവത്തിന്റെ ന്യായം. ആരെയൊക്കെ പ്രണയിക്കാം? ആരെ പ്രണയിച്ചാല്‍ അത് പാപമാകും?  പാപമാകാത്ത പ്രണയമുണ്ടോ? എന്‍റെ ദൃഷ്ടിയില്‍  എന്‍റെ പ്രണയം പാപം അല്ലായിരുന്നു. അവള്‍ ഒരു സുന്ദരി ആയിരുന്നില്ല. വിധവ ആയിരുന്നില്ല. എന്നാല്‍ അവള്‍ വിവാഹിത ആയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവള്‍. അവളെ ഭര്‍ത്താവു ഉപേക്ഷിച്ചത് ശരിയല്ല എന്ന ന്യായം അന്നും ഇന്നും എനിക്കുണ്ട്.!!! എന്നാല്‍ അവളെ അയ്യാള്‍ ഉപേക്ഷിച്ചത് നന്നായി എന്നും എനിക്ക് തോന്നിയിട്ടുണ്ട്!!കാരണം അയ്യാള്‍ ഉപേക്ഷിച്ചത് കൊണ്ടാണ് എനിക്കവളെ കിട്ടിയത്!!! എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു അവളെ കെട്ടുകയോ സ്നേഹിക്കുകയോ ചെയ്യുന്നവന്‍ ആരായാലും ഒന്നുകില്‍ അവനു വട്ടു പിടിക്കും.അല്ലെങ്കില്‍ അവന്‍ ഹൃദയ സ്തംഭനം വന്നു മരിക്കും. അല്ലെങ്കില്‍ അവന്‍ ഒരു കൊലപാതകി ആകും അതുമല്ലെങ്കില്‍ അവനോ അവളോ ആത്മഹത്യ ചെയ്യേണ്ടി വരും!!! ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരിലും നന്മ കണ്ടെത്താന്‍ അവള്‍ക്കു കഴിയില്ല. അതാണ്‌ അവളുടെ സ്വൊഭാവം!!! അതിനു ആരെ കുറ്റം പറയും നമ്മള്‍? അവളെയോ ദൈവത്തെയോ? അതോ നമ്മളെ തന്നെയോ? അതോ അവളെ ജനിപ്പിച്ചവരെയോ? മൂന്നു വര്‍ഷത്തിനുള്ളില്‍ പല തവണ ഞങ്ങള്‍ ഒന്നിച്ചു ശയിച്ചു. പല തവണ പല അമ്പലങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു പോയി. പല പള്ളികളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രാര്‍ഥിച്ചു. തൊഴിലിനു വേണ്ടി പല ജോലികള്‍ പഠിച്ചു. ഒന്നിച്ചു പ്രാര്‍ഥിച്ചു. ഒന്നിച്ചു തിന്നു.ഒന്നിച്ചു കുടിച്ചു. അവള്‍ക്കു വേണ്ടി ഞാന്‍ എന്‍റെ സമ്പാദ്യം മാറ്റി വെച്ചു. അവളെ അവളുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അവളുടെ കഷ്ടപാടുകള്‍ എന്‍റെ കഷ്ടപാടുകള്‍ ആയി ഞാന്‍ കണ്ടു. അവളുടെ കണ്ണീര്‍ ഞാന്‍ എന്‍റെ കണ്ണിലൂടെ ഞാന്‍ ഒഴുക്കി. അവളുടെ വിശപ്പ്‌ എന്‍റെ ഉദരത്തില്‍ ഞാന്‍ അനുഭവിച്ചു. അവളുടെ കാമം എന്‍റെ സിരകളില്‍ ഞാന്‍ വഹിച്ചു.അവളുടെ പ്രാര്‍ഥനകള്‍ എന്‍റെ ഹൃദയത്തിന്റെ വിങ്ങലുകള്‍ ആക്കി എന്‍റെ ദൈവത്തിനു മുന്‍പില്‍ ഞാന്‍ സമര്‍പിച്ചു. എന്‍റെ സഹോദരങ്ങള്‍ എന്നെ തടഞ്ഞു. എന്‍റെ മാതാവ് എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. എന്‍റെ അച്ഛന്‍ എന്നെ അവഗണിച്ചു. എന്‍റെ ജീവിതം ഞാന്‍ ഒരു കുരിശായി സങ്കല്പിച്ചു അതില്‍ ഞാന്‍ എന്നെത്തന്നെ വേദനകള്‍ ആകുന്ന ആണികളില്‍ തൂക്കി!! എന്നിട്ട് ഞാന്‍ പ്രലപിച്ചു - എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? എന്‍റെ ഒരു പ്രാര്‍ത്ഥന പോലും എനിക്കായി ഞാന്‍ ചെയ്തില്ല. എനിക്കെല്ലാം അവള്‍ ആയിരുന്നു. ഒടുവില്‍ അവള്‍ അവളുടെ അഹങ്കാരം കാട്ടി. സൊന്തം ജീവിതം മറ്റുള്ളവരുടെ ജീവിതത്തെക്കാള്‍ വലുതും വിലയും ഉള്ളതാണ് എന്ന് അവള്‍ ഇപ്പോള്‍ ധരിച്ചു വെച്ചു പോയിരിക്കുന്നു. തന്റെ മേന്മ ദൈവം നേരിട്ട് തന്നതാണ് എന്നും മനസ്സും ശരീരവും ദൈവത്തിനു സമര്പിച്ചതിനാല്‍ എന്‍റെ കൂടെ നടക്കുന്നതും കിടക്കുന്നതും ഒക്കെ പാപമാണ് എന്നാണു അവളുടെ ന്യായം. ശരിയല്ലേ? ആണ്. അല്ല എന്ന് പറയാന്‍ വിശ്വാസികള്‍ക്ക് ന്യായങ്ങള്‍ ഇല്ല. ബൈബിളും വേദങ്ങളും ഒക്കെ എന്‍റെ വികാരങ്ങളെയും വിചാരങ്ങളെയും വിശ്വാസങ്ങളെയും തെറ്റ് എന്ന ഒറ്റ വാക്കുകൊണ്ട് വെട്ടി മുറിച്ചു അവരുടെ സത്യാ ദൈവ വിശ്വാസങ്ങളെ ന്യായീകരിക്കുന്നു. അവര്‍ക്ക് ( ലോകത്തെ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഈ കാര്യത്തില്‍ ഒരേ അഭിപ്രായമാനത്രേ!! ഹ ഹ ഹ ഹ ഹ . ദൈവത്തിനു സ്തുതി!! അവര്‍ ഇക്കാര്യത്തില്‍ എങ്കിലും ഒന്നിച്ചു നിന്നല്ലോ!!! ദൈവത്തിനു മഹത്വം!!
ഓ..... ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നു. ഞാന്‍ ഈ പറയുന്നത് ഒക്കെ കേട്ട് അവള്‍ ഒരു ക്രിസ്ത്യാനി ആണ് എന്ന് കരുതരുത്!! അവള്‍ ഒരു ഹിന്ദു ആണ്!!!
ഞാന്‍ ആണ് അവളെ ബൈബിള്‍ വാക്യങ്ങള്‍ പറഞ്ഞു കൊടുത്തു പഠിപ്പിച്ചത് !!! എന്‍റെ പ്രാര്‍ത്ഥന കണ്ടാണ്‌ അവള്‍ കര്‍ത്താവിനോട് നന്നായി കാര്യമായി പ്രാര്‍ഥിച്ചു തുടങ്ങിയത്. മുന്പും അവള്‍ക്കു കര്‍ത്താവിനോട് പ്രാര്‍ഥിക്കാന്‍ അറിയാമായിരുന്നു എന്നും ഓര്‍ക്കുക. അവള്‍ പഠിച്ചത് ഒരു കോണ്‍വെന്റ് സ്കൂളില്‍ ആയിരുന്നു.അതുകൊണ്ട് കര്താവിലുള്ള വിശ്വാസം എന്‍റെ വക ആണ് എന്ന് പറയാന്‍ പറ്റില്ല. എന്നിരുന്നാലും മാമാനം അമ്പലത്തിലെ ബലിക്കല്ലില്‍ ശത്രു സംഹാര പൂജക്കായി ഒരുപാട് മന്ത്രങ്ങള്‍ രക്ത വര്‍ണം ചാലിച്ചിട്ടുണ്ട്!!! അത് വിശ്വാസം ചക്ക പുഴുക്ക് പോലെ കൂട്ടി കുഴച്ചതിന്റെ ബാക്കി പത്രം!!! എന്നിരുന്നാലും അവള്‍ ദൈവത്തിനു എല്ലാം സമര്പിച്ചതോടെ ആ ദൈവം സൃഷ്ടിച്ച എന്‍റെ ജീവിതം ദാ  ഇതുപോലെ  ????? ( ചോദ്യ ചിഹ്നം ആയി!) ഹഹ ഹഹഹഹ . അവള്‍ക്ക് ഓരോ മാനസിക ബുദ്ധിമുട്ട് വരുമ്പോളും അപ്പോള്‍ വഴിയെ പോകുന്ന ആരോടും ഒന്നിനും ഉത്തരവാദിത്വം ഇല്ലാത്ത ആരെങ്കിലും പറയുന്ന ഉപദേശങ്ങള്‍ വളരെ മഹത്വം ഉള്ളാതായി തോന്നി അതില്‍ കടിച്ചു പിടിച്ചു നില്‍ക്കുന്ന ഒരു സൊഭാവം ഉണ്ട്. ജീവിതത്തില്‍ അവള്‍ മാത്രം ആണ് കഷ്ടപെടുന്നത് അതുകൊണ്ട് അവള്‍ക്കു എല്ലാ കാര്യങ്ങളും നന്നായി അറിയാം എന്ന് ഒരു ധാരണയും ഉണ്ട്!  തനിക്കു വലിയ അന്തസ്സ് ഉണ്ടെന്നും ബാക്കി ഉള്ളവര്‍ എല്ലാം അന്തസ്സ് ഇല്ലാത്തവര്‍ ആണെന്നും ഒരു കാഴ്ചപ്പാടും അവള്‍ക്കുണ്ട്!! ശത്രുക്കളോടു എല്ലാം അവള്‍ക്കു തീരാത്ത പകയാണ്. അത് തീര്‍ക്കാന്‍ അവള്‍ക്കറിയില്ല.  പക്ഷെ അവള്‍ അവളുടെ ഓരോ തോന്നലുകള്‍ക്കും അനുസരിച്ച് പെരുമാറി പെരുമാറി അവളെ സ്നേഹിച്ചു അവളുടെ കൂടെ നടന്നു അവളെ താങ്ങി സംരക്ഷിച്ച എല്ലാവര്ക്കും ഒരു ഭാരം ആയി മാറുകയാണ്. അവളുടെ കാഴ്ച്ചപാടാകട്ടെ കൂടെ നില്‍ക്കുന്നവര്‍ ഈ ത്യാഗം എല്ലാം അനുഭവിക്കാന്‍ ദൈവ നിശ്ചയ പ്രകാരം വിധിക്കപെട്ടവര്‍ ആണ്. അതിനാല്‍ തന്നെ അവള്‍ക്കു അവരോടു എന്തും ചെയ്യാം, പറയാം.  ഹഹ അഹഹഹ 
ഇനി പറയൂ ഈ ജീവിതത്തിലെ ഈ പ്രണയം ഞാന്‍ തുടരണോ വേണ്ടയോ? ക്ഷമിക്കാന്‍ കഴിയുന്നവന്‍ പുരുഷന്‍ എന്ന് ഗാന്ധിജി പറഞ്ഞത് അവളുടെ ഭര്‍ത്താവിനും കുടുംബത്തിലെ ആണുങ്ങള്‍ക്കും ബാധകമല്ലെങ്കിലും എനിക്ക് ബാധകം ആണോ? എല്ലാം കര്‍ത്താവിന്റെ കൃപ. എന്‍റെ ചേച്ചി,എന്‍റെ ചേട്ടന്‍, എന്‍റെ പിതാവ്, എന്‍റെ അഭ്യുദയ കാംക്ഷികള്‍ എല്ലാം പ്രാര്‍ത്ഥിച്ചത്‌ അവളില്‍ നിന്നും ഞാന്‍ രക്ഷപെട്ടു നല്ല ഒരു പെണ്ണ് കെട്ടി ജീവിക്കണം എന്നാണു. ദൈവം അവരുടെ പ്രാര്‍ത്ഥന പകുതി സാധിച്ചു കൊടുത്തിരിക്കുന്നു.എന്നെകാള്‍ അഴകും ആകാരവും പണവും കഴിവും ഒക്കെ ഉള്ള ഒരുത്തനെ കെട്ടണമെന്ന് അവളും കൊതിക്കുന്നുണ്ടാവും. അതുകൊണ്ട് അവളുടെ പ്രാര്‍ത്ഥന അതിനു വേണ്ടി ആയിരിക്കും. കര്‍ത്താവായ ദൈവം അവരുടെ ഒക്കെ പ്രാര്‍ത്ഥന കേട്ട് അനുഗ്രഹിക്കുമ്പോള്‍ കര്‍ത്താവിനു ഒഴിവാക്കാന്‍ പറ്റുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രം ആണല്ലോ!!! എനിക്ക് എന്ത് പറ്റിയാലും കര്‍ത്താവിനു ഒന്നുമില്ല. ജനത്തിന് മുഴുവന്‍ വേണ്ടി ഒരുവന്‍ മാത്രം മരിക്കുന്നത് ഉചിതം ആണ് എന്ന് പ്രധാന പുരോഹിതന്‍ കര്‍ത്താവിനെ കുരിശില്‍ മരിക്കാന്‍ഉള്ള ന്യായമായി വിധിച്ചതുപോലെ, എല്ലാവരുടെയും പ്രാര്‍ത്ഥന കേട്ട് അനുഗ്രഹം നല്‍കാന്‍ അവന്‍ എന്‍റെ  പ്രാര്‍ത്ഥനകളെ അവഗണിക്കുകയും എന്നെ തഴയുകയും ചെയ്യുകയല്ലേ? ആവോ ..............വിധിക്കാന്‍ ഞാനില്ല.കാരണം കേവല മര്‍ത്ത്യനായ ഞാന്‍ അപരിമേയന്‍ ആയ അവിടുത്തെ കുറ്റം പറയാന്‍ പാടില്ലല്ലോ!!! അതിനാല്‍ അനിവാര്യമായ എന്‍റെ ദുരന്തത്തിന് വേണ്ടി ഞാന്‍ എന്‍റെ ഒതുങ്ങിയ മൂലകളിലേക്ക് പിന്‍വാങ്ങട്ടെ... ആരും എന്നെ ഈ നിരാശയില്‍ നിന്നും ഉയര്‍ത്തി ഒരു മഹാന്‍ ആക്കാന്‍ ഇറങ്ങി പുറപെടരുതെ... എന്നെ മനശാസ്ത്രപരമായി മനനം ചെയ്തു ഈ ലോകത്തിന്റെ ശാസ്ത്രങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിക്കളയരുത്... കാരണം ഞാന്‍ ഒഴികെ ബാക്കി എല്ലാവരും അസാമാന്യ കഴിവും വിവരവും ഒക്കെ ഉള്ള അസാധാരണ സൃഷ്ടികള്‍ ആണ്... ഞാനോ പാവം ക്രിമിയാം മനുഷ്യന്‍ !!!
( ഒരു പഴയ മനുഷ്യന്‍ പറഞ്ഞ പഴയ ഒരു പ്രണയ നൈരാശ്യത്തിന്റെ പുതിയ ഒരു ജീവിത കഥ.)

Tuesday, April 13, 2010

ദൈവം ഏകനാണ് !!!!!! ഞാനും!!!!

ദൈവം ഏകനാണ് !!!!!! ഞാനും!!!!
അതെന്താ അങ്ങനെ എന്ന് ചോദിക്കരുത്....ഏകന്‍ അല്ലാത്ത ആരുണ്ട്‌ ഈ ലോകത്തില്‍? ആരുമില്ല.!! എല്ലാവരും കൂട്ടവും കുടുംബവും ആയി ജീവിച്ചാലും ഏകാന്തത എന്ന ദുര്‍ഭൂതം വേട്ടയാടും. ചില നിമിഷങ്ങളില്‍...ചില നാളുകളില്‍ ...ചില വാരങ്ങളില്‍..ചില മാസങ്ങളില്‍....ഒരു വേള വര്‍ഷങ്ങളോളും...എന്തുകൊണ്ട്?അതറിയണമെങ്കില്‍ ജന്മ നക്ഷത്രം നോക്കണം എന്ന് ചിലര്‍ പറയും!!നക്ഷത്രങ്ങള്‍ അങ്ങനെയാണത്രേ...അവ ഒരു മനുഷ്യനോടു മറ്റൊരു മനുഷ്യന് ചെര്‍ന്നിരിക്കാന്‍ പറ്റാത്ത വിധം രഹസ്യങ്ങള്‍ നിറഞ്ഞത് ആണ് പോലും....നാള്‍പൊരുത്തം കൂടാനുള്ള യോഗത്തിന് വിലക്ക് എര്പെടുത്തുന്ന കാഴ്ചകള്‍ ഒരുപാട് ഈ ലോകം അനുഭവിച്ചു എങ്കിലും ഏകാത്വങ്ങള്‍ കുറയാന്‍ നക്ഷത്ര വാതികള്‍ക്ക് വഴി കണ്ടു  പിടിച്ചില്ല!! സാരമില്ല അവര്‍ മാത്രം വിജാരിച്ചാല്‍ നക്ഷത്രങ്ങളെ പിടിക്കാന്‍ പറ്റില്ലല്ലോ?  ഇനി മതങ്ങളെ നോക്കാം.വിശ്വാസങ്ങള്‍ , ആചാരങ്ങള്‍ , മത നിയമങ്ങള്‍ എല്ലാം യോജിചിരിക്കുന്നതിന്റെ കുഴപ്പങ്ങള്‍ ആണ് ആദ്യം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്യുക!! യോജിച്ചിരിക്കുന്ന നക്ഷത്രങ്ങളും മതങ്ങളും പ്രപഞ്ചത്തില്‍ ഇല്ല തന്നെ!!!!! യോജിപ്പിക്കാന്‍ കഴിയുന്ന നക്ഷത്രങ്ങളും മതങ്ങളും ഇല്ല!!! പിന്നെ ഇവ ഒക്കെ എന്തിനാണ് എന്ന് ചോതിക്കരുത്!! ഇവയൊക്കെ ഉണ്ടെങ്കിലെ ഈ പ്രപഞ്ചം ഈ കോലത്തില്‍ നില നില്‍ക്കൂ ...ദൈവം ഏകന്‍ ആയിരുന്നപോള്‍ അവന്‍ സ്നേഹത്തിന്റെ ഭാവം സ്വീകരിച്ചു. അവന്‍ മനുഷ്യനെ സ്വൊ രൂപത്തിലും ഭാവത്തിലും ജീവന്‍ കൊടുത്തു സൃഷ്ടിച്ചു. സ്വൊന്തം ബുദ്ധിയുടെയും കഴിവിന്റെയും അംശം മനുഷ്യന് കൊടുത്തു. അല്‍പ്പം കിട്ടിയ മനുഷ്യന്‍ അതി മിടുക്കന്‍ ആയി ദൈവത്തെ തോല്‍പ്പിക്കാന്‍ പുറപ്പെട്ടു.ദൈവം ഏകനായി!!! ആദിയും അന്തവും  വര്‍ത്തമാന ചലനങ്ങളും സൃഷ്ടിച്ചത് ഒരേയൊരാള്‍ ആണ്. വേറാരും അവനൊപ്പം ഉണ്ടായിരുന്നില്ല. അവനെയാണ്‌ ദൈവം എന്ന് അവനും നമ്മളും ഒരേപോലെ വിളിക്കുന്നത്..നമ്മളോട് യോജിചിരിക്കാന്‍ അവന്‍ കണ്ടെത്തിയ മാധ്യമം ആയിരുന്നു സ്നേഹം!!! നമ്മള്‍ പരസ്പരം ചെര്‍ന്നിരിക്കുവാന്‍ അവന്‍ നമ്മള്‍ക്ക് തന്ന മാധ്യമവും അത് തന്നെ ...സ്നേഹം!!!! എന്നാല്‍ ഒരേ ഒരുവന്‍ മാത്രമായി ആദിയില്‍ ആവാസം ചെയ്ത ദൈവം എല്ലാവരും എല്ലായിടത്തും എപ്പോഴും ഉണ്ടായിരിക്കുമ്പോഴും , ആരുമില്ലാതവനെ പോലെ ഒന്നും ഇല്ലാത്തവനെ പോലെ ഒറ്റയ്ക്ക്  സ്നേഹത്തിന്റെ ഗതിവിഗതികളുടെ നേരവും കാലവും ചലനങ്ങളും നോക്കി സ്നേഹത്തിന്റെ വരവിനായി കാത്തിരിക്കുന്നു. ഒറ്റയ്ക്ക്!! ഏകനായി...
ഇവിടെ നോക്കൂ .. അവന്‍ സൃഷ്ടിച്ച മനുഷ്യനും ഇതുപോലെ ഒറ്റക്കാവുന്നു. എല്ലാവരും ചുറ്റും ബഹളങ്ങള്‍ വെച്ച്  ആഘോഷിച്ചു ആദി തിമര്‍ത്തു വാദ പ്രതിവാദങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും പരസ്പരം പറയുന്ന വാക്കുകള്‍ കേള്‍ക്കാതെ , അവയുടെ അര്‍ഥം ഗ്രെഹിക്കാതെ, അതിന്റെ ന്യായങ്ങള്‍ പരിശോധിക്കാതെ,പറയുന്ന ആളുടെയും കേള്‍ക്കുന്ന ആളുടെയും മനസ്സ് മനസ്സിലാക്കാന്‍ ശ്രെമിക്കാതെ, പസ്പരം കേട്ടു നില്‍ക്കാന്‍ പോലും മനസ്സില്ലാതെ,പരസ്പരം പറയാന്‍ അവസരം കൊടുക്കാതെ, അങ്ങനെ അങ്ങനെ പലതും ചെയ്തു ജീവിച്ചു കൊണ്ടേയിരിക്കുന്നു!! പക്ഷെ അവരെല്ലാം പറയുന്നതും അവകാശപ്പെടുന്നതും ഇതെല്ലാം ഈ ലോകത്തിന്റെ നന്മയെ കരുതിയുള്ള സ്നേഹം കൊണ്ടാണ് എന്നാണു!!! ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ !! എന്തൊരു വിചിത്രമായ വിശദീകരണം!!!!!!!!!! ചിലര്‍ ആകട്ടെ അഭൌമ സ്നേഹമായ ദൈവത്തില്‍ വിശ്വസിച്ചും  അവനെ സ്നേഹിച്ചും ആണ് തങ്ങള്‍ ജീവിക്കുന്നത് എന്നും ആ സ്നേഹം കിട്ടാനും അനുഭവിക്കാനും നിലനിര്‍ത്താനും വേണ്ടി ആരെയും തള്ളാം എനിക്ക് തോന്നുന്നവരോട് കൂടാം  ആരെയും ദൈവനാമത്തില്‍ അകറ്റാം , ആട്ടിയോടിക്കാം, കൊല്ലാം, കൊലവിളിക്കാം, ശപിക്കാം, വെറുക്കാം നശിപ്പിക്കാം, എന്തും ചെയ്യാം എന്നാണു!!! ഹഹഹഹാഹാ  എങ്ങനുണ്ട് ലോകം? അഭൌമനായ ദൈവം അമരത്വതിനും അതിജീവനത്തിനും ആത്മ സുഖത്തിനും , നേര്‍മയായ നിയമങ്ങളിലൂടെ ചിട്ടപെടുത്തി ഒന്നായിരിക്കാന്‍ നല്കിയ സ്നേഹത്തെയാണ്‌ നമ്മള്‍ ഇങ്ങനെ നക്ഷത്രത്തിന്റെ  കോടി ക്കുത്തും കോണോടു കോണും പറഞ്ഞും നശിപ്പിച്ചത്!! നീതിയും നിയമവും ദുര്‍ വ്യാഖ്യാനം ചെയ്തു  മനസ്സുകളെയും ഹൃദയങ്ങളെയും വെട്ടിയും കുത്തിയും വരഞ്ഞും കീറിയും മുറിവേല്‍പ്പിച്ചു കൊല്ലാകൊല ചെയ്യുന്നത്!!  അതിനു നാം പറയുന്നത് ദൈവനാമവും അവന്റെ നീതിയും ഇപ്പോള്‍ ഇത് ചെയ്യുക എന്നതാണ്  എന്ന ന്യായവും!!! നമ്മുടെ ദുര്‍ വ്യാഖ്യാനങ്ങള്‍ക്ക്  നാം കണ്ടെത്തുന്ന നീതി ദൈവത്തില്‍ അടിച്ചേല്‍പ്പിക്കുന്നു!! കാരണം അവന്‍ ഏകനാണ്!! ഒറ്റക്കാണ്!!  അവനോടു എന്തുമാകാം!! കാരണം അവന്‍  പ്രതികരിക്കില്ല , പ്രതികാരം ചെയ്യില്ല, പ്രഹരിക്കില്ല , പകരം അവന്‍ പ്രണയിക്കുക മാത്രമേയുള്ളൂ എന്ന്  അതി ബുദ്ധിമാന്മാരായ  അല്പ്പബുധികള്‍ കൂടി ആയ നമ്മള്‍ പഠിച്ചു വെച്ചിട്ടുണ്ട്!! കാരണം ശൂന്യതയിലെ ഇരുട്ടില്‍ നിന്നും അവന്‍ ഇതെല്ലാം മെനഞ്ഞെടുത്തത്   ഒന്നായിരിക്കാന്‍ വേണ്ടി ആണ്  എന്ന് നമ്മള്‍ മനസ്സിലാകിയിരിക്കുന്നു!!  സ്നേഹം എന്ന ഒരേയൊരു ജീവാത്മാവിനെ നല്‍കി അവന്‍ സൃഷ്‌ടിച്ച നമ്മെ അതെ സ്നേഹം കാരണം നശിപ്പിക്കില്ല എന്ന് നമ്മുടെ കുരുട്ടു ബുദ്ധി നമ്മളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും!! അതുകൊണ്ട് ദൈവം ഒറ്റപെടുന്നു!! അവന്‍ ഏകാന്തതയില്‍ ഒളിഞ്ഞിരിക്കുന്നു!!  അവന്‍ ഒറ്റക്കാണ് ......അവന്‍ ഏകനാണ്... അല്പം സ്നേഹം ഉള്ളില്‍ ഉള്ളതിനാല്‍  ഞാനും ഒറ്റക്കാണ്...അതിനാല്‍ ഞാനും ഏകന്‍ ആണ്!!
ജാഹ്'സ്   ജോയ്  ജോസഫ്‌ 

Monday, April 5, 2010

യോഗ്യത ഉള്ള സ്നേഹം

 ഗുരു പറഞ്ഞു .സ്നേഹം ഒരു മുത്താണ്. അതെടുത്തു പന്നികള്‍ക്ക്‌ മുമ്പില്‍ ഇടരുത്. അവ അത് ചവിട്ടി കൂട്ടി ചെളിയില്‍ താഴ്ത്തും. എന്നിട്ട് നിങ്ങളുടെ മുഖത്ത് നോക്കി ഒരു വികാരവും ഇല്ലാതെ നില്‍ക്കും. നിനക്ക് ദേഷ്യം വരുമപ്പോള്‍. നീ തെറി പറയും വഴക്കുണ്ടാക്കും നിന്റെ നിയന്ത്രണം പോയി ക്ഷമ നശിച്ചു ഒരു ഭ്രാന്തനെ പോലെയാകും. കാരണം ആ സ്നേഹം നിന്റെ മുത്താണ്. പന്നികള്‍ക്ക്‌ മനുഷ്യത്വം ഇല്ലല്ലോ....അവ മുത്തിന്റെ വില കണക്കാക്കില്ല. അവയ്ക്കാവശ്യം തവിടും പള്ളയും കാഷ്ടവും മാത്രം. 
ചില മനുഷ്യരും ഇങ്ങനെ പന്നികളെ പോലെ ആണ്. ആണായാലും പെണ്ണായാലും. ഏറ്റവും വില കൂടിയ വികാരവും വിചാരവും ഏറ്റവും വില കുറഞ്ഞ വികാരവും വിചാരവും ഒന്ന് തന്നെയാണ്. സ്നേഹം. ഒരേ സമയം രണ്ടു പുറങ്ങളും കാണാന്‍ പറ്റുന്ന കണ്ണാടി ആണ് സ്നേഹം. നീ സ്നേഹിക്കുമ്പോള്‍ മൃദുല വികാരങ്ങള്‍ ഉള്ള മനുഷ്യരെ കണ്ടെത്തി വേണം സ്നേഹിക്കാന്‍ ഇല്ലെങ്കില്‍ പന്നിയുടെ സൊഭാവം ഉള്ള മനുഷ്യര്‍ നിന്നെ ചവിട്ടി കുഴക്കും. പന്നികള്‍ക്ക്‌ വിവരമില്ലാതതിനാല്‍ അവ ചിലപ്പോള്‍ നിന്നെ അക്രമിചേക്കില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ നിന്നെ വില കെടുത്തും എന്ന് മാത്രമല്ല, നശിപ്പിക്കുകയും, അപമാനിക്കുകയും, കവരുകയും,കൊള്ളയടിക്കുകയും, ചൂഷണം ചെയ്യുകയും, നിന്റെ മനോനില കുറേശെയായി തകര്‍ത്തു നിന്നെ കൊല്ലാക്കൊല ചെയ്തു ഒടുവില്‍ നിന്റെ പ്രാണന്‍ തന്നെ എടുത്തുകളയും!! അതുകൊണ്ട് മകനെ നീ സ്നേഹിക്കരുത്!! സ്നേഹിക്കാന്‍ യോഗ്യത ഉള്ളവരെ കണ്ടെത്തി വേണം സ്നേഹിക്കാന്‍. നീ കൊടുക്കാന്‍ തയ്യാര്‍ ആയാല്‍ മാത്രം പോരാ, മറിച്ച് നിസ്സാരമെങ്കിലും നിനക്ക് വിലപ്പെട്ട നിന്റെ സ്നേഹം ലഭിക്കുന്നവര്‍ക്കും സ്നേഹം  വാങ്ങാനും  അനുഭവിക്കാനുംയോഗ്യത വേണം എന്ന് കൂടി കണക്കാക്കി കൊള്ളുക.

Monday, January 11, 2010

മരണം. സത്യം!!!

മരണം. സത്യം!!!
ഇതുപോലെ സത്യമുള്ള ഒരു പ്രതിഭാസം  ഉണ്ടോ? ജനനം മുതല്‍ തുടങ്ങുന്ന മരണത്തിന്റെ നിമിഷങ്ങളുടെ പൂര്‍ത്തീകരണം ആണ് ശരീരത്തിന്റെ  പൂര്ണമായ നിശ്ചലാവസ്ഥ!!
അതാണ്‌ മരണം!!
നാം ആര്‍ക്കുവേണ്ടി,എന്തിനുവേണ്ടി,എങ്ങനെ,ഏതു കാലത്ത് ജീവിച്ചു എന്നത് പ്രധാനമല്ല.
മരിച്ചു ജനിച്ചോ മരിച്ചോ എന്നത് മാത്രമാണ് കാര്യം!
കരഞ്ഞുകൊണ്ട്‌ പിറന്നവര്‍ ചിരിച്ചുകൊണ്ട് മരിക്കും എന്ന് കരുതുക വയ്യ.
എല്ലാ ധീരന്മാരും മരണത്തെ ഭയപ്പെട്ടു!!
എല്ലാ പരാക്രമികളും മരണത്തിനു മുന്‍പില്‍ കീഴടങ്ങി!!
വെട്ടിപിടിച്ചതെല്ലാം
ഇവിടെ, പുഴുക്കളും,കീടങ്ങളും, ചിതലും,ഉറുമ്പും,പാറ്റയും ഒക്കെ ഉള്ള മണ്ണില്‍ ഇട്ടു ആരോ വിളിചിട്ടോ അതോ ആരും വിളിക്കാതെയോ മരണമെന്ന കാണാ കയത്തിലേക്ക് എല്ലവാവരും മറഞ്ഞു പോയി!!
ഇപ്പോള്‍ ഉള്ളവരും ഇനിയുല്ലാവരും ഒക്കെ അങ്ങനെ തന്നെ കടന്നു പോകും!!
അമരത്വം തിരയുന്നവര്‍ അമര്‍ന്നു തീര്‍ന്നു!!
ഇനിയും അത് തന്നെ സംഭവിക്കും!!!!!!
കോശങ്ങള്‍ ചത്ത്‌ ചത്ത്‌ ചലിക്കുന്ന ശവമായി ജീവിച്ച മനുഷ്യാ...
നീ ഈ ചലന കാലത്ത് ചെയ്തു കൂട്ടുന്നതെല്ലാം എന്തിനു വേണ്ടിയാണ്?
ആര്‍ക്കു വേണ്ടിയാണ്? മണ്ണിനും,പെണ്ണിനും, പോന്നിനും പൊങ്ങച്ചത്തിനും വേണ്ടി നീ ചെയ്യുന്നതെല്ലാം നിനക്ക് എന്ത് മേന്മയാണ് നേടിതരിക? സഹജീവികളെ പരിഹസിച്ചും അവരുടെ മുന്‍പില്‍ അഹങ്കരിച്ചും മതിമറന്നും ഉണ്ടാക്കുന്നതും ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാന്‍ ഉള്ളതും എന്ത് ചെയ്യും നീ.....
ഒരു വട്ട പൂജ്യം ആയി നീ ഒതുങ്ങുമ്പോള്‍ നീ അത് മാത്രമായി ഒടുങ്ങുകയും ചെയ്യും!!
അതാണ്‌ മരണം!!
അത്രയേ ജീവിതം ഉള്ളൂ..
നീ ജനിച്ചിരിക്കുന്നു.
നീ മരിക്കുക തന്നെ ചെയ്യും!!
നിന്റെ അമരത്വം നിന്റെ വ്യാമോഹം മാത്രമാണ്!!
നീ ആരായിരുന്നാലും നിനക്കുള്ള മരണവും അതിന്റെ കാലവും നിശ്ചയിക്കാന്‍ നിനക്കാവില്ല!!
അതിനാല്‍ ഉള്ള സമയം നീ മനുഷ്യനായി ജീവിക്കുക.അപ്പോള്‍ നീ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ദൈവം നിനക്ക് അവന്റെ രൂപവും ഭാവവും തരും!!നീ മറ്റു മനുഷ്യര്‍ക്ക്‌ വിലകൊടുത്തു ജീവിച്ചാല്‍ നിന്റെ ശവം ചിതയിലെക്കോ,കുഴി മാടത്തിലെക്കോ എടുക്കുമ്പോള്‍ നിന്നെ സ്നേഹത്തോടെ ഓര്‍ക്കുന്നവര്‍ പൊഴിക്കുന്ന കണ്ണുനീരിന്റെ വിലയാണ് നിനക്ക് ജീവിച്ചിരുന്നതിന് കിട്ടുന്ന ഏറ്റവും മുന്തിയ വില!!!അത് നിന്റെ ഭാര്യയുടെയോ മക്കളുടെയോ കുടുംബക്കാരുടെയോ മാത്രമായിരുന്നാല്‍ നീ ഒന്നുമല്ലായിരുന്നു എന്നതാണ് സത്യം എന്ന് തിരിച്ചറിഞ്ഞു കൊള്ളുക !!
നിനക്ക് വേണ്ടി ഒരായിരം പേര്‍ കണ്ണുനീര്‍ വാര്ത്താലും നീ വില ഏറിയവന്‍ ആയിരുന്നു എന്ന് കരുതണ്ട!!
നിനക്ക് വേണ്ടി ഹൃദയത്തില്‍ തട്ടി നിലവിളിക്കുന്ന ഒരു സഹജീവി പൊഴിക്കുന്ന വിലാപമാണ്‌ നിന്റെ ആകെ ജീവിതത്തിന്റെ വില!!!
അതിനാല്‍ ഹൃദയം കൊണ്ട് നീ ജീവിക്കുക!!
തലച്ചോറും ശരീരവും നിനക്കൊന്നും തരില്ല.!!!
ഹൃദയമാണ് നിന്റെ ജീവിതത്തിനു വില ഇടുന്ന അളവുകോല്‍!!
ആ അളവുകോലാണ് നന്മ !
അതാണ്‌ ഈശ്വരന്‍!!!