My Blog List

  • വീണ്ടും തുറന്നു - *കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ്‌ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം, രാഷ്ട്രീയം, ആ...
    12 years ago

Monday, January 11, 2010

മരണം. സത്യം!!!

മരണം. സത്യം!!!
ഇതുപോലെ സത്യമുള്ള ഒരു പ്രതിഭാസം  ഉണ്ടോ? ജനനം മുതല്‍ തുടങ്ങുന്ന മരണത്തിന്റെ നിമിഷങ്ങളുടെ പൂര്‍ത്തീകരണം ആണ് ശരീരത്തിന്റെ  പൂര്ണമായ നിശ്ചലാവസ്ഥ!!
അതാണ്‌ മരണം!!
നാം ആര്‍ക്കുവേണ്ടി,എന്തിനുവേണ്ടി,എങ്ങനെ,ഏതു കാലത്ത് ജീവിച്ചു എന്നത് പ്രധാനമല്ല.
മരിച്ചു ജനിച്ചോ മരിച്ചോ എന്നത് മാത്രമാണ് കാര്യം!
കരഞ്ഞുകൊണ്ട്‌ പിറന്നവര്‍ ചിരിച്ചുകൊണ്ട് മരിക്കും എന്ന് കരുതുക വയ്യ.
എല്ലാ ധീരന്മാരും മരണത്തെ ഭയപ്പെട്ടു!!
എല്ലാ പരാക്രമികളും മരണത്തിനു മുന്‍പില്‍ കീഴടങ്ങി!!
വെട്ടിപിടിച്ചതെല്ലാം
ഇവിടെ, പുഴുക്കളും,കീടങ്ങളും, ചിതലും,ഉറുമ്പും,പാറ്റയും ഒക്കെ ഉള്ള മണ്ണില്‍ ഇട്ടു ആരോ വിളിചിട്ടോ അതോ ആരും വിളിക്കാതെയോ മരണമെന്ന കാണാ കയത്തിലേക്ക് എല്ലവാവരും മറഞ്ഞു പോയി!!
ഇപ്പോള്‍ ഉള്ളവരും ഇനിയുല്ലാവരും ഒക്കെ അങ്ങനെ തന്നെ കടന്നു പോകും!!
അമരത്വം തിരയുന്നവര്‍ അമര്‍ന്നു തീര്‍ന്നു!!
ഇനിയും അത് തന്നെ സംഭവിക്കും!!!!!!
കോശങ്ങള്‍ ചത്ത്‌ ചത്ത്‌ ചലിക്കുന്ന ശവമായി ജീവിച്ച മനുഷ്യാ...
നീ ഈ ചലന കാലത്ത് ചെയ്തു കൂട്ടുന്നതെല്ലാം എന്തിനു വേണ്ടിയാണ്?
ആര്‍ക്കു വേണ്ടിയാണ്? മണ്ണിനും,പെണ്ണിനും, പോന്നിനും പൊങ്ങച്ചത്തിനും വേണ്ടി നീ ചെയ്യുന്നതെല്ലാം നിനക്ക് എന്ത് മേന്മയാണ് നേടിതരിക? സഹജീവികളെ പരിഹസിച്ചും അവരുടെ മുന്‍പില്‍ അഹങ്കരിച്ചും മതിമറന്നും ഉണ്ടാക്കുന്നതും ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാന്‍ ഉള്ളതും എന്ത് ചെയ്യും നീ.....
ഒരു വട്ട പൂജ്യം ആയി നീ ഒതുങ്ങുമ്പോള്‍ നീ അത് മാത്രമായി ഒടുങ്ങുകയും ചെയ്യും!!
അതാണ്‌ മരണം!!
അത്രയേ ജീവിതം ഉള്ളൂ..
നീ ജനിച്ചിരിക്കുന്നു.
നീ മരിക്കുക തന്നെ ചെയ്യും!!
നിന്റെ അമരത്വം നിന്റെ വ്യാമോഹം മാത്രമാണ്!!
നീ ആരായിരുന്നാലും നിനക്കുള്ള മരണവും അതിന്റെ കാലവും നിശ്ചയിക്കാന്‍ നിനക്കാവില്ല!!
അതിനാല്‍ ഉള്ള സമയം നീ മനുഷ്യനായി ജീവിക്കുക.അപ്പോള്‍ നീ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ദൈവം നിനക്ക് അവന്റെ രൂപവും ഭാവവും തരും!!നീ മറ്റു മനുഷ്യര്‍ക്ക്‌ വിലകൊടുത്തു ജീവിച്ചാല്‍ നിന്റെ ശവം ചിതയിലെക്കോ,കുഴി മാടത്തിലെക്കോ എടുക്കുമ്പോള്‍ നിന്നെ സ്നേഹത്തോടെ ഓര്‍ക്കുന്നവര്‍ പൊഴിക്കുന്ന കണ്ണുനീരിന്റെ വിലയാണ് നിനക്ക് ജീവിച്ചിരുന്നതിന് കിട്ടുന്ന ഏറ്റവും മുന്തിയ വില!!!അത് നിന്റെ ഭാര്യയുടെയോ മക്കളുടെയോ കുടുംബക്കാരുടെയോ മാത്രമായിരുന്നാല്‍ നീ ഒന്നുമല്ലായിരുന്നു എന്നതാണ് സത്യം എന്ന് തിരിച്ചറിഞ്ഞു കൊള്ളുക !!
നിനക്ക് വേണ്ടി ഒരായിരം പേര്‍ കണ്ണുനീര്‍ വാര്ത്താലും നീ വില ഏറിയവന്‍ ആയിരുന്നു എന്ന് കരുതണ്ട!!
നിനക്ക് വേണ്ടി ഹൃദയത്തില്‍ തട്ടി നിലവിളിക്കുന്ന ഒരു സഹജീവി പൊഴിക്കുന്ന വിലാപമാണ്‌ നിന്റെ ആകെ ജീവിതത്തിന്റെ വില!!!
അതിനാല്‍ ഹൃദയം കൊണ്ട് നീ ജീവിക്കുക!!
തലച്ചോറും ശരീരവും നിനക്കൊന്നും തരില്ല.!!!
ഹൃദയമാണ് നിന്റെ ജീവിതത്തിനു വില ഇടുന്ന അളവുകോല്‍!!
ആ അളവുകോലാണ് നന്മ !
അതാണ്‌ ഈശ്വരന്‍!!!



No comments:

Post a Comment