ഗുരു പറഞ്ഞു .സ്നേഹം ഒരു മുത്താണ്. അതെടുത്തു പന്നികള്‍ക്ക് മുമ്പില്‍ ഇടരുത്. അവ അത് ചവിട്ടി കൂട്ടി ചെളിയില്‍ താഴ്ത്തും. എന്നിട്ട് നിങ്ങളുടെ മുഖത്ത് നോക്കി ഒരു വികാരവും ഇല്ലാതെ നില്‍ക്കും. നിനക്ക് ദേഷ്യം വരുമപ്പോള്‍. നീ തെറി പറയും വഴക്കുണ്ടാക്കും നിന്റെ നിയന്ത്രണം പോയി ക്ഷമ നശിച്ചു ഒരു ഭ്രാന്തനെ പോലെയാകും. കാരണം ആ സ്നേഹം നിന്റെ മുത്താണ്. പന്നികള്‍ക്ക് മനുഷ്യത്വം ഇല്ലല്ലോ....അവ മുത്തിന്റെ വില കണക്കാക്കില്ല. അവയ്ക്കാവശ്യം തവിടും പള്ളയും കാഷ്ടവും മാത്രം.
ചില മനുഷ്യരും ഇങ്ങനെ പന്നികളെ പോലെ ആണ്. ആണായാലും പെണ്ണായാലും. ഏറ്റവും വില കൂടിയ വികാരവും വിചാരവും ഏറ്റവും വില കുറഞ്ഞ വികാരവും വിചാരവും ഒന്ന് തന്നെയാണ്. സ്നേഹം. ഒരേ സമയം രണ്ടു പുറങ്ങളും കാണാന്‍ പറ്റുന്ന കണ്ണാടി ആണ് സ്നേഹം. നീ സ്നേഹിക്കുമ്പോള്‍ മൃദുല വികാരങ്ങള്‍ ഉള്ള മനുഷ്യരെ കണ്ടെത്തി വേണം സ്നേഹിക്കാന്‍ ഇല്ലെങ്കില്‍ പന്നിയുടെ സൊഭാവം ഉള്ള മനുഷ്യര്‍ നിന്നെ ചവിട്ടി കുഴക്കും. പന്നികള്‍ക്ക് വിവരമില്ലാതതിനാല്‍ അവ ചിലപ്പോള്‍ നിന്നെ അക്രമിചേക്കില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ നിന്നെ വില കെടുത്തും എന്ന് മാത്രമല്ല, നശിപ്പിക്കുകയും, അപമാനിക്കുകയും, കവരുകയും,കൊള്ളയടിക്കുകയും, ചൂഷണം ചെയ്യുകയും, നിന്റെ മനോനില കുറേശെയായി തകര്‍ത്തു നിന്നെ കൊല്ലാക്കൊല ചെയ്തു ഒടുവില്‍ നിന്റെ പ്രാണന്‍ തന്നെ എടുത്തുകളയും!! അതുകൊണ്ട് മകനെ നീ സ്നേഹിക്കരുത്!! സ്നേഹിക്കാന്‍ യോഗ്യത ഉള്ളവരെ കണ്ടെത്തി വേണം സ്നേഹിക്കാന്‍. നീ കൊടുക്കാന്‍ തയ്യാര്‍ ആയാല്‍ മാത്രം പോരാ, മറിച്ച് നിസ്സാരമെങ്കിലും നിനക്ക് വിലപ്പെട്ട നിന്റെ സ്നേഹം ലഭിക്കുന്നവര്‍ക്കും സ്നേഹം വാങ്ങാനും അനുഭവിക്കാനുംയോഗ്യത വേണം എന്ന് കൂടി കണക്കാക്കി കൊള്ളുക.
No comments:
Post a Comment