ദൈവം ഏകനാണ് !!!!!! ഞാനും!!!!
അതെന്താ അങ്ങനെ എന്ന് ചോദിക്കരുത്....ഏകന്‍ അല്ലാത്ത ആരുണ്ട് ഈ ലോകത്തില്‍? ആരുമില്ല.!! എല്ലാവരും കൂട്ടവും കുടുംബവും ആയി ജീവിച്ചാലും ഏകാന്തത എന്ന ദുര്‍ഭൂതം വേട്ടയാടും. ചില നിമിഷങ്ങളില്‍...ചില നാളുകളില്‍ ...ചില വാരങ്ങളില്‍..ചില മാസങ്ങളില്‍....ഒരു വേള വര്‍ഷങ്ങളോളും...എന്തുകൊണ്ട്?അതറിയണമെങ്കില്‍ ജന്മ നക്ഷത്രം നോക്കണം എന്ന് ചിലര്‍ പറയും!!നക്ഷത്രങ്ങള്‍ അങ്ങനെയാണത്രേ...അവ ഒരു മനുഷ്യനോടു മറ്റൊരു മനുഷ്യന് ചെര്‍ന്നിരിക്കാന്‍ പറ്റാത്ത വിധം രഹസ്യങ്ങള്‍ നിറഞ്ഞത് ആണ് പോലും....നാള്‍പൊരുത്തം കൂടാനുള്ള യോഗത്തിന് വിലക്ക് എര്പെടുത്തുന്ന കാഴ്ചകള്‍ ഒരുപാട് ഈ ലോകം അനുഭവിച്ചു എങ്കിലും ഏകാത്വങ്ങള്‍ കുറയാന്‍ നക്ഷത്ര വാതികള്‍ക്ക് വഴി കണ്ടു പിടിച്ചില്ല!! സാരമില്ല അവര്‍ മാത്രം വിജാരിച്ചാല്‍ നക്ഷത്രങ്ങളെ പിടിക്കാന്‍ പറ്റില്ലല്ലോ? ഇനി മതങ്ങളെ നോക്കാം.വിശ്വാസങ്ങള്‍ , ആചാരങ്ങള്‍ , മത നിയമങ്ങള്‍ എല്ലാം യോജിചിരിക്കുന്നതിന്റെ കുഴപ്പങ്ങള്‍ ആണ് ആദ്യം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്യുക!! യോജിച്ചിരിക്കുന്ന നക്ഷത്രങ്ങളും മതങ്ങളും പ്രപഞ്ചത്തില്‍ ഇല്ല തന്നെ!!!!! യോജിപ്പിക്കാന്‍ കഴിയുന്ന നക്ഷത്രങ്ങളും മതങ്ങളും ഇല്ല!!! പിന്നെ ഇവ ഒക്കെ എന്തിനാണ് എന്ന് ചോതിക്കരുത്!! ഇവയൊക്കെ ഉണ്ടെങ്കിലെ ഈ പ്രപഞ്ചം ഈ കോലത്തില്‍ നില നില്‍ക്കൂ ...ദൈവം ഏകന്‍ ആയിരുന്നപോള്‍ അവന്‍ സ്നേഹത്തിന്റെ ഭാവം സ്വീകരിച്ചു. അവന്‍ മനുഷ്യനെ സ്വൊ രൂപത്തിലും ഭാവത്തിലും ജീവന്‍ കൊടുത്തു സൃഷ്ടിച്ചു. സ്വൊന്തം ബുദ്ധിയുടെയും കഴിവിന്റെയും അംശം മനുഷ്യന് കൊടുത്തു. അല്‍പ്പം കിട്ടിയ മനുഷ്യന്‍ അതി മിടുക്കന്‍ ആയി ദൈവത്തെ തോല്‍പ്പിക്കാന്‍ പുറപ്പെട്ടു.ദൈവം ഏകനായി!!! ആദിയും അന്തവും വര്‍ത്തമാന ചലനങ്ങളും സൃഷ്ടിച്ചത് ഒരേയൊരാള്‍ ആണ്. വേറാരും അവനൊപ്പം ഉണ്ടായിരുന്നില്ല. അവനെയാണ് ദൈവം എന്ന് അവനും നമ്മളും ഒരേപോലെ വിളിക്കുന്നത്..നമ്മളോട് യോജിചിരിക്കാന്‍ അവന്‍ കണ്ടെത്തിയ മാധ്യമം ആയിരുന്നു സ്നേഹം!!! നമ്മള്‍ പരസ്പരം ചെര്‍ന്നിരിക്കുവാന്‍ അവന്‍ നമ്മള്‍ക്ക് തന്ന മാധ്യമവും അത് തന്നെ ...സ്നേഹം!!!! എന്നാല്‍ ഒരേ ഒരുവന്‍ മാത്രമായി ആദിയില്‍ ആവാസം ചെയ്ത ദൈവം എല്ലാവരും എല്ലായിടത്തും എപ്പോഴും ഉണ്ടായിരിക്കുമ്പോഴും , ആരുമില്ലാതവനെ പോലെ ഒന്നും ഇല്ലാത്തവനെ പോലെ ഒറ്റയ്ക്ക് സ്നേഹത്തിന്റെ ഗതിവിഗതികളുടെ നേരവും കാലവും ചലനങ്ങളും നോക്കി സ്നേഹത്തിന്റെ വരവിനായി കാത്തിരിക്കുന്നു. ഒറ്റയ്ക്ക്!! ഏകനായി...
ഇവിടെ നോക്കൂ .. അവന്‍ സൃഷ്ടിച്ച മനുഷ്യനും ഇതുപോലെ ഒറ്റക്കാവുന്നു. എല്ലാവരും ചുറ്റും ബഹളങ്ങള്‍ വെച്ച് ആഘോഷിച്ചു ആദി തിമര്‍ത്തു വാദ പ്രതിവാദങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും പരസ്പരം പറയുന്ന വാക്കുകള്‍ കേള്‍ക്കാതെ , അവയുടെ അര്‍ഥം ഗ്രെഹിക്കാതെ, അതിന്റെ ന്യായങ്ങള്‍ പരിശോധിക്കാതെ,പറയുന്ന ആളുടെയും കേള്‍ക്കുന്ന ആളുടെയും മനസ്സ് മനസ്സിലാക്കാന്‍ ശ്രെമിക്കാതെ, പസ്പരം കേട്ടു നില്‍ക്കാന്‍ പോലും മനസ്സില്ലാതെ,പരസ്പരം പറയാന്‍ അവസരം കൊടുക്കാതെ, അങ്ങനെ അങ്ങനെ പലതും ചെയ്തു ജീവിച്ചു കൊണ്ടേയിരിക്കുന്നു!! പക്ഷെ അവരെല്ലാം പറയുന്നതും അവകാശപ്പെടുന്നതും ഇതെല്ലാം ഈ ലോകത്തിന്റെ നന്മയെ കരുതിയുള്ള സ്നേഹം കൊണ്ടാണ് എന്നാണു!!! ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ !! എന്തൊരു വിചിത്രമായ വിശദീകരണം!!!!!!!!!! ചിലര്‍ ആകട്ടെ അഭൌമ സ്നേഹമായ ദൈവത്തില്‍ വിശ്വസിച്ചും അവനെ സ്നേഹിച്ചും ആണ് തങ്ങള്‍ ജീവിക്കുന്നത് എന്നും ആ സ്നേഹം കിട്ടാനും അനുഭവിക്കാനും നിലനിര്‍ത്താനും വേണ്ടി ആരെയും തള്ളാം എനിക്ക് തോന്നുന്നവരോട് കൂടാം ആരെയും ദൈവനാമത്തില്‍ അകറ്റാം , ആട്ടിയോടിക്കാം, കൊല്ലാം, കൊലവിളിക്കാം, ശപിക്കാം, വെറുക്കാം നശിപ്പിക്കാം, എന്തും ചെയ്യാം എന്നാണു!!! ഹഹഹഹാഹാ എങ്ങനുണ്ട് ലോകം? അഭൌമനായ ദൈവം അമരത്വതിനും അതിജീവനത്തിനും ആത്മ സുഖത്തിനും , നേര്‍മയായ നിയമങ്ങളിലൂടെ ചിട്ടപെടുത്തി ഒന്നായിരിക്കാന്‍ നല്കിയ സ്നേഹത്തെയാണ് നമ്മള്‍ ഇങ്ങനെ നക്ഷത്രത്തിന്റെ കോടി ക്കുത്തും കോണോടു കോണും പറഞ്ഞും നശിപ്പിച്ചത്!! നീതിയും നിയമവും ദുര്‍ വ്യാഖ്യാനം ചെയ്തു മനസ്സുകളെയും ഹൃദയങ്ങളെയും വെട്ടിയും കുത്തിയും വരഞ്ഞും കീറിയും മുറിവേല്‍പ്പിച്ചു കൊല്ലാകൊല ചെയ്യുന്നത്!! അതിനു നാം പറയുന്നത് ദൈവനാമവും അവന്റെ നീതിയും ഇപ്പോള്‍ ഇത് ചെയ്യുക എന്നതാണ് എന്ന ന്യായവും!!! നമ്മുടെ ദുര്‍ വ്യാഖ്യാനങ്ങള്‍ക്ക് നാം കണ്ടെത്തുന്ന നീതി ദൈവത്തില്‍ അടിച്ചേല്‍പ്പിക്കുന്നു!! കാരണം അവന്‍ ഏകനാണ്!! ഒറ്റക്കാണ്!! അവനോടു എന്തുമാകാം!! കാരണം അവന്‍ പ്രതികരിക്കില്ല , പ്രതികാരം ചെയ്യില്ല, പ്രഹരിക്കില്ല , പകരം അവന്‍ പ്രണയിക്കുക മാത്രമേയുള്ളൂ എന്ന് അതി ബുദ്ധിമാന്മാരായ അല്പ്പബുധികള്‍ കൂടി ആയ നമ്മള്‍ പഠിച്ചു വെച്ചിട്ടുണ്ട്!! കാരണം ശൂന്യതയിലെ ഇരുട്ടില്‍ നിന്നും അവന്‍ ഇതെല്ലാം മെനഞ്ഞെടുത്തത് ഒന്നായിരിക്കാന്‍ വേണ്ടി ആണ് എന്ന് നമ്മള്‍ മനസ്സിലാകിയിരിക്കുന്നു!! സ്നേഹം എന്ന ഒരേയൊരു ജീവാത്മാവിനെ നല്‍കി അവന്‍ സൃഷ്‌ടിച്ച നമ്മെ അതെ സ്നേഹം കാരണം നശിപ്പിക്കില്ല എന്ന് നമ്മുടെ കുരുട്ടു ബുദ്ധി നമ്മളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും!! അതുകൊണ്ട് ദൈവം ഒറ്റപെടുന്നു!! അവന്‍ ഏകാന്തതയില്‍ ഒളിഞ്ഞിരിക്കുന്നു!! അവന്‍ ഒറ്റക്കാണ് ......അവന്‍ ഏകനാണ്... അല്പം സ്നേഹം ഉള്ളില്‍ ഉള്ളതിനാല്‍ ഞാനും ഒറ്റക്കാണ്...അതിനാല്‍ ഞാനും ഏകന്‍ ആണ്!!
ജാഹ്'സ് ജോയ് ജോസഫ്
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago
No comments:
Post a Comment