വിചാരിച്ചതുപോലെ ഒരു പരാജയം ആയി എന്‍റെ പ്രണയം. അത് പരാജയപെടണം എന്നത് ഒരു അനിവാര്യത ആയിരുന്നു. ദൈവം എന്ന് ഒന്ന് ഉണ്ടോ എന്ന് ചോതിക്കരുത്. ഉണ്ട്!! എവിടെ എന്ന് ചോതിക്കരുത്!! എവിടെയോ ഉണ്ട്!! സഹിക്കുന്നവര്‍ക്ക് കൂടുതല്‍ പീഡനം കൊടുക്കുക എന്നത് കാലാകാലം ആയി ദൈവത്തിന്റെ ഒരു കീഴ്വഴക്കം ആണ്. അതിനൊക്കെ ദൈവം ഓരോ ന്യായങ്ങള്‍ നേരത്തെ തന്നെ കണ്ടു വെച്ചിട്ടുണ്ട്. മനുഷ്യരായ നമ്മള്‍ ആ ന്യായങ്ങള്‍ അംഗീകരിച്ചു കൊടുത്താല്‍ മതി. അഥവാ അന്ഗീകരിചില്ലെങ്കിലും ദൈവത്തിനു ഒന്നുമില്ല. എന്‍റെ പ്രണയത്തിലും ഇതൊക്കെ തന്നെ ആണ് ദൈവത്തിന്റെ ന്യായം. ആരെയൊക്കെ പ്രണയിക്കാം? ആരെ പ്രണയിച്ചാല്‍ അത് പാപമാകും? പാപമാകാത്ത പ്രണയമുണ്ടോ? എന്‍റെ ദൃഷ്ടിയില്‍ എന്‍റെ പ്രണയം പാപം അല്ലായിരുന്നു. അവള്‍ ഒരു സുന്ദരി ആയിരുന്നില്ല. വിധവ ആയിരുന്നില്ല. എന്നാല്‍ അവള്‍ വിവാഹിത ആയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവള്‍. അവളെ ഭര്‍ത്താവു ഉപേക്ഷിച്ചത് ശരിയല്ല എന്ന ന്യായം അന്നും ഇന്നും എനിക്കുണ്ട്.!!! എന്നാല്‍ അവളെ അയ്യാള്‍ ഉപേക്ഷിച്ചത് നന്നായി എന്നും എനിക്ക് തോന്നിയിട്ടുണ്ട്!!കാരണം അയ്യാള്‍ ഉപേക്ഷിച്ചത് കൊണ്ടാണ് എനിക്കവളെ കിട്ടിയത്!!! എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു അവളെ കെട്ടുകയോ സ്നേഹിക്കുകയോ ചെയ്യുന്നവന്‍ ആരായാലും ഒന്നുകില്‍ അവനു വട്ടു പിടിക്കും.അല്ലെങ്കില്‍ അവന്‍ ഹൃദയ സ്തംഭനം വന്നു മരിക്കും. അല്ലെങ്കില്‍ അവന്‍ ഒരു കൊലപാതകി ആകും അതുമല്ലെങ്കില്‍ അവനോ അവളോ ആത്മഹത്യ ചെയ്യേണ്ടി വരും!!! ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരിലും നന്മ കണ്ടെത്താന്‍ അവള്‍ക്കു കഴിയില്ല. അതാണ് അവളുടെ സ്വൊഭാവം!!! അതിനു ആരെ കുറ്റം പറയും നമ്മള്‍? അവളെയോ ദൈവത്തെയോ? അതോ നമ്മളെ തന്നെയോ? അതോ അവളെ ജനിപ്പിച്ചവരെയോ? മൂന്നു വര്‍ഷത്തിനുള്ളില്‍ പല തവണ ഞങ്ങള്‍ ഒന്നിച്ചു ശയിച്ചു. പല തവണ പല അമ്പലങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു പോയി. പല പള്ളികളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രാര്‍ഥിച്ചു. തൊഴിലിനു വേണ്ടി പല ജോലികള്‍ പഠിച്ചു. ഒന്നിച്ചു പ്രാര്‍ഥിച്ചു. ഒന്നിച്ചു തിന്നു.ഒന്നിച്ചു കുടിച്ചു. അവള്‍ക്കു വേണ്ടി ഞാന്‍ എന്‍റെ സമ്പാദ്യം മാറ്റി വെച്ചു. അവളെ അവളുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അവളുടെ കഷ്ടപാടുകള്‍ എന്‍റെ കഷ്ടപാടുകള്‍ ആയി ഞാന്‍ കണ്ടു. അവളുടെ കണ്ണീര്‍ ഞാന്‍ എന്‍റെ കണ്ണിലൂടെ ഞാന്‍ ഒഴുക്കി. അവളുടെ വിശപ്പ് എന്‍റെ ഉദരത്തില്‍ ഞാന്‍ അനുഭവിച്ചു. അവളുടെ കാമം എന്‍റെ സിരകളില്‍ ഞാന്‍ വഹിച്ചു.അവളുടെ പ്രാര്‍ഥനകള്‍ എന്‍റെ ഹൃദയത്തിന്റെ വിങ്ങലുകള്‍ ആക്കി എന്‍റെ ദൈവത്തിനു മുന്‍പില്‍ ഞാന്‍ സമര്‍പിച്ചു. എന്‍റെ സഹോദരങ്ങള്‍ എന്നെ തടഞ്ഞു. എന്‍റെ മാതാവ് എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. എന്‍റെ അച്ഛന്‍ എന്നെ അവഗണിച്ചു. എന്‍റെ ജീവിതം ഞാന്‍ ഒരു കുരിശായി സങ്കല്പിച്ചു അതില്‍ ഞാന്‍ എന്നെത്തന്നെ വേദനകള്‍ ആകുന്ന ആണികളില്‍ തൂക്കി!! എന്നിട്ട് ഞാന്‍ പ്രലപിച്ചു - എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? എന്‍റെ ഒരു പ്രാര്‍ത്ഥന പോലും എനിക്കായി ഞാന്‍ ചെയ്തില്ല. എനിക്കെല്ലാം അവള്‍ ആയിരുന്നു. ഒടുവില്‍ അവള്‍ അവളുടെ അഹങ്കാരം കാട്ടി. സൊന്തം ജീവിതം മറ്റുള്ളവരുടെ ജീവിതത്തെക്കാള്‍ വലുതും വിലയും ഉള്ളതാണ് എന്ന് അവള്‍ ഇപ്പോള്‍ ധരിച്ചു വെച്ചു പോയിരിക്കുന്നു. തന്റെ മേന്മ ദൈവം നേരിട്ട് തന്നതാണ് എന്നും മനസ്സും ശരീരവും ദൈവത്തിനു സമര്പിച്ചതിനാല്‍ എന്‍റെ കൂടെ നടക്കുന്നതും കിടക്കുന്നതും ഒക്കെ പാപമാണ് എന്നാണു അവളുടെ ന്യായം. ശരിയല്ലേ? ആണ്. അല്ല എന്ന് പറയാന്‍ വിശ്വാസികള്‍ക്ക് ന്യായങ്ങള്‍ ഇല്ല. ബൈബിളും വേദങ്ങളും ഒക്കെ എന്‍റെ വികാരങ്ങളെയും വിചാരങ്ങളെയും വിശ്വാസങ്ങളെയും തെറ്റ് എന്ന ഒറ്റ വാക്കുകൊണ്ട് വെട്ടി മുറിച്ചു അവരുടെ സത്യാ ദൈവ വിശ്വാസങ്ങളെ ന്യായീകരിക്കുന്നു. അവര്‍ക്ക് ( ലോകത്തെ എല്ലാ ക്രിസ്ത്യാനികള്‍ക്കും ഈ കാര്യത്തില്‍ ഒരേ അഭിപ്രായമാനത്രേ!! ഹ ഹ ഹ ഹ ഹ . ദൈവത്തിനു സ്തുതി!! അവര്‍ ഇക്കാര്യത്തില്‍ എങ്കിലും ഒന്നിച്ചു നിന്നല്ലോ!!! ദൈവത്തിനു മഹത്വം!!
ഞാന്‍ ആണ് അവളെ ബൈബിള്‍ വാക്യങ്ങള്‍ പറഞ്ഞു കൊടുത്തു പഠിപ്പിച്ചത് !!! എന്‍റെ പ്രാര്‍ത്ഥന കണ്ടാണ് അവള്‍ കര്‍ത്താവിനോട് നന്നായി കാര്യമായി പ്രാര്‍ഥിച്ചു തുടങ്ങിയത്. മുന്പും അവള്‍ക്കു കര്‍ത്താവിനോട് പ്രാര്‍ഥിക്കാന്‍ അറിയാമായിരുന്നു എന്നും ഓര്‍ക്കുക. അവള്‍ പഠിച്ചത് ഒരു കോണ്‍വെന്റ് സ്കൂളില്‍ ആയിരുന്നു.അതുകൊണ്ട് കര്താവിലുള്ള വിശ്വാസം എന്‍റെ വക ആണ് എന്ന് പറയാന്‍ പറ്റില്ല. എന്നിരുന്നാലും മാമാനം അമ്പലത്തിലെ ബലിക്കല്ലില്‍ ശത്രു സംഹാര പൂജക്കായി ഒരുപാട് മന്ത്രങ്ങള്‍ രക്ത വര്‍ണം ചാലിച്ചിട്ടുണ്ട്!!! അത് വിശ്വാസം ചക്ക പുഴുക്ക് പോലെ കൂട്ടി കുഴച്ചതിന്റെ ബാക്കി പത്രം!!! എന്നിരുന്നാലും അവള്‍ ദൈവത്തിനു എല്ലാം സമര്പിച്ചതോടെ ആ ദൈവം സൃഷ്ടിച്ച എന്‍റെ ജീവിതം ദാ ഇതുപോലെ ????? ( ചോദ്യ ചിഹ്നം ആയി!) ഹഹ ഹഹഹഹ . അവള്‍ക്ക് ഓരോ മാനസിക ബുദ്ധിമുട്ട് വരുമ്പോളും അപ്പോള്‍ വഴിയെ പോകുന്ന ആരോടും ഒന്നിനും ഉത്തരവാദിത്വം ഇല്ലാത്ത ആരെങ്കിലും പറയുന്ന ഉപദേശങ്ങള്‍ വളരെ മഹത്വം ഉള്ളാതായി തോന്നി അതില്‍ കടിച്ചു പിടിച്ചു നില്‍ക്കുന്ന ഒരു സൊഭാവം ഉണ്ട്. ജീവിതത്തില്‍ അവള്‍ മാത്രം ആണ് കഷ്ടപെടുന്നത് അതുകൊണ്ട് അവള്‍ക്കു എല്ലാ കാര്യങ്ങളും നന്നായി അറിയാം എന്ന് ഒരു ധാരണയും ഉണ്ട്! തനിക്കു വലിയ അന്തസ്സ് ഉണ്ടെന്നും ബാക്കി ഉള്ളവര്‍ എല്ലാം അന്തസ്സ് ഇല്ലാത്തവര്‍ ആണെന്നും ഒരു കാഴ്ചപ്പാടും അവള്‍ക്കുണ്ട്!! ശത്രുക്കളോടു എല്ലാം അവള്‍ക്കു തീരാത്ത പകയാണ്. അത് തീര്‍ക്കാന്‍ അവള്‍ക്കറിയില്ല. പക്ഷെ അവള്‍ അവളുടെ ഓരോ തോന്നലുകള്‍ക്കും അനുസരിച്ച് പെരുമാറി പെരുമാറി അവളെ സ്നേഹിച്ചു അവളുടെ കൂടെ നടന്നു അവളെ താങ്ങി സംരക്ഷിച്ച എല്ലാവര്ക്കും ഒരു ഭാരം ആയി മാറുകയാണ്. അവളുടെ കാഴ്ച്ചപാടാകട്ടെ കൂടെ നില്‍ക്കുന്നവര്‍ ഈ ത്യാഗം എല്ലാം അനുഭവിക്കാന്‍ ദൈവ നിശ്ചയ പ്രകാരം വിധിക്കപെട്ടവര്‍ ആണ്. അതിനാല്‍ തന്നെ അവള്‍ക്കു അവരോടു എന്തും ചെയ്യാം, പറയാം. ഹഹ അഹഹഹഓ..... ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നു. ഞാന്‍ ഈ പറയുന്നത് ഒക്കെ കേട്ട് അവള്‍ ഒരു ക്രിസ്ത്യാനി ആണ് എന്ന് കരുതരുത്!! അവള്‍ ഒരു ഹിന്ദു ആണ്!!!
ഇനി പറയൂ ഈ ജീവിതത്തിലെ ഈ പ്രണയം ഞാന്‍ തുടരണോ വേണ്ടയോ? ക്ഷമിക്കാന്‍ കഴിയുന്നവന്‍ പുരുഷന്‍ എന്ന് ഗാന്ധിജി പറഞ്ഞത് അവളുടെ ഭര്‍ത്താവിനും കുടുംബത്തിലെ ആണുങ്ങള്‍ക്കും ബാധകമല്ലെങ്കിലും എനിക്ക് ബാധകം ആണോ? എല്ലാം കര്‍ത്താവിന്റെ കൃപ. എന്‍റെ ചേച്ചി,എന്‍റെ ചേട്ടന്‍, എന്‍റെ പിതാവ്, എന്‍റെ അഭ്യുദയ കാംക്ഷികള്‍ എല്ലാം പ്രാര്‍ത്ഥിച്ചത് അവളില്‍ നിന്നും ഞാന്‍ രക്ഷപെട്ടു നല്ല ഒരു പെണ്ണ് കെട്ടി ജീവിക്കണം എന്നാണു. ദൈവം അവരുടെ പ്രാര്‍ത്ഥന പകുതി സാധിച്ചു കൊടുത്തിരിക്കുന്നു.എന്നെകാള്‍ അഴകും ആകാരവും പണവും കഴിവും ഒക്കെ ഉള്ള ഒരുത്തനെ കെട്ടണമെന്ന് അവളും കൊതിക്കുന്നുണ്ടാവും. അതുകൊണ്ട് അവളുടെ പ്രാര്‍ത്ഥന അതിനു വേണ്ടി ആയിരിക്കും. കര്‍ത്താവായ ദൈവം അവരുടെ ഒക്കെ പ്രാര്‍ത്ഥന കേട്ട് അനുഗ്രഹിക്കുമ്പോള്‍ കര്‍ത്താവിനു ഒഴിവാക്കാന്‍ പറ്റുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രം ആണല്ലോ!!! എനിക്ക് എന്ത് പറ്റിയാലും കര്‍ത്താവിനു ഒന്നുമില്ല. ജനത്തിന് മുഴുവന്‍ വേണ്ടി ഒരുവന്‍ മാത്രം മരിക്കുന്നത് ഉചിതം ആണ് എന്ന് പ്രധാന പുരോഹിതന്‍ കര്‍ത്താവിനെ കുരിശില്‍ മരിക്കാന്‍ഉള്ള ന്യായമായി വിധിച്ചതുപോലെ, എല്ലാവരുടെയും പ്രാര്‍ത്ഥന കേട്ട് അനുഗ്രഹം നല്‍കാന്‍ അവന്‍ എന്‍റെ പ്രാര്‍ത്ഥനകളെ അവഗണിക്കുകയും എന്നെ തഴയുകയും ചെയ്യുകയല്ലേ? ആവോ ..............വിധിക്കാന്‍ ഞാനില്ല.കാരണം കേവല മര്‍ത്ത്യനായ ഞാന്‍ അപരിമേയന്‍ ആയ അവിടുത്തെ കുറ്റം പറയാന്‍ പാടില്ലല്ലോ!!! അതിനാല്‍ അനിവാര്യമായ എന്‍റെ ദുരന്തത്തിന് വേണ്ടി ഞാന്‍ എന്‍റെ ഒതുങ്ങിയ മൂലകളിലേക്ക് പിന്‍വാങ്ങട്ടെ... ആരും എന്നെ ഈ നിരാശയില്‍ നിന്നും ഉയര്‍ത്തി ഒരു മഹാന്‍ ആക്കാന്‍ ഇറങ്ങി പുറപെടരുതെ... എന്നെ മനശാസ്ത്രപരമായി മനനം ചെയ്തു ഈ ലോകത്തിന്റെ ശാസ്ത്രങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിക്കളയരുത്... കാരണം ഞാന്‍ ഒഴികെ ബാക്കി എല്ലാവരും അസാമാന്യ കഴിവും വിവരവും ഒക്കെ ഉള്ള അസാധാരണ സൃഷ്ടികള്‍ ആണ്... ഞാനോ പാവം ക്രിമിയാം മനുഷ്യന്‍ !!!
( ഒരു പഴയ മനുഷ്യന്‍ പറഞ്ഞ പഴയ ഒരു പ്രണയ നൈരാശ്യത്തിന്റെ പുതിയ ഒരു ജീവിത കഥ.)
No comments:
Post a Comment