ഒരു വട്ട പൂജ്യത്തിന്റെ തുടക്കമാണ് ജനനം !!തുടക്കം എന്ന് പറഞ്ഞാല്‍ സ്ഥാനം സമയം നില ഒന്നും കൃത്യമായി പറയാന്‍ പറ്റില്ല!! എന്‍റെ വാച്ചില്‍ 1 മണി എന്ന് കാണിച്ചാല്‍ തൊട്ട് അടുത്ത് നില്‍ക്കുന്ന ആളുടെ വാച്ചില്‍ സമയം സെക്കന്‍റുകള്‍ മുതല്‍ മിനിട്ടുകള്‍ വരെ മാറിയിട്ടുണ്ടാകും.പിന്നെങ്ങനെ നാം ജനന മുഹൂര്‍ത്തം ശരിയായി നിശ്ചയിക്കും? അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തേക്കു വീണ സ്ഥാനം നമ്മുടെ നിലപാട് തറയാകുന്നില്ല!! നമുക്കവിടെ എണീറ്റ് നില്‍ക്കാനോ ജീവിത ഓട്ടത്തിന് ചുവടു ഉറപ്പിക്കാനോ പറ്റില്ല!!അവിടെ വെച്ച് നമ്മുടെ നിലപാടുകള്‍ പറയാന്‍ നമുക്കായിട്ടില്ല !! ജനിച്ചു പുറത്തേക്കു തല വന്നപ്പോള്‍ അല്ലാതെ വെളിച്ചം കണ്ണുകളില്‍ പതിഞ്ഞതായി നാം അറിഞ്ഞിട്ടില്ല!! നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനം ഒന്നും അവിടെ വെച്ച് നമുക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല!!ഈ വട്ടത്തിന്റെ ഇതു ബിന്ദുവില്‍ ആണ് നമ്മള്‍ പിറന്നത് എന്ന് നമുക്ക് അറിയാനായില്ല!!ഒന്നുമറിയാത്ത നമ്മള്‍ ജീവിക്കുന്നു ഇപ്പോഴും!! തുടക്കം നമ്മള്‍ അറിഞ്ഞില്ല!! ഈ നിമിഷം നാം അറിയുന്നില്ല!! അടുത്ത നിമിഷം നമുക്ക് അറിയാന്‍ ആകുന്നില്ല!! ഒടുക്കം എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ, എന്തിനു,എന്നും അറിയില്ല!! തുടക്കവും അങ്ങനെ തന്നെ ആയിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കാത്തത് എന്ത്? നിശ്ചയിക്കപ്പെട്ട സമയങ്ങള്‍, എടുത്ത നിലപാടുകള്‍, പറയുന്ന കാര്യങ്ങള്‍, ചെയ്തതും ചെയ്യുന്നതുമായ പ്രവര്‍ത്തികള്‍ ഒന്നും നാം ഉത്ഭവിക്കും മുന്പ് നാം തീരുമാനിച്ചു വന്നു ചെയ്തവയല്ല!! ഇനി നാം എന്ത് തീരുമാനിച്ചാലും അതേപടി അത് നടക്കും എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ സാഹസം കാടൂന്നതു കണ്ടു, നമ്മെ ഓര്‍ത്തു നമുക്ക് തന്നെ ചിരിക്കാന്‍ തോന്നാത്തത് എന്ത് കൊണ്ടാണ്? !!ഹേ .....അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാന്‍ ആവാത്ത മനുഷ്യാ...നിനക്ക് നാണമില്ലേ? ഞാന്‍.. ഞാന്‍.... ഞാന്‍...എന്ന് പറഞ്ഞു അഹങ്കരിക്കാന്‍!! ഉളുപ്പില്ലേ...നിനക്ക്? ആര്‍ഭാടം കാട്ടി അഴിഞ്ഞാടാന്‍? അറപ്പില്ലേ നിനക്ക്? ഈ ജീവിതത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ പൊങ്ങച്ചം കാട്ടാന്‍? അയക്കാരന്റെ മുന്‍പില്‍ അവരാതം വിളമ്പാന്‍ നിന്റെ നാവു ചലിക്കുന്നത് ഓര്‍ത്തു നിനക്ക് നാണം തോന്നാത്തത് എന്തുകൊണ്ട്? നിന്റെ ശരീരം വായുവുമായുള്ള സമ്പര്‍ക്കം മൂലം ശവമായി കൊണ്ടിരിക്കുകയാണ് എന്ന് നീ ഓര്‍ക്കുന്നത് നല്ലതാണ്!! നീ ചലിക്കുന്ന ശവം ആണ്!!നിന്റെ ഓരോ നിമിഷത്തെ ജീവിതവും ചലിക്കാത്ത ശവാവസ്തയിലേക്ക് ഉള്ള ചലനം മാത്രമാണ്!! നീ ജീവിക്കുന്നു എന്ന് നീ എങ്ങനെയാണ് ഉറപ്പിച്ചു പറയുന്നത്!!!നീ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇനി മുതല്‍ നീ ഉറപ്പിച്ചു പറഞ്ഞു തുടങ്ങുക!! നിന്റെ ഉത്ഭവത്തിന്റെ വിത്ത് എന്ന് വിതക്കപ്പെട്ടു എന്ന് നിനക്കറിയാമോ? നിന്റെ മാതാപിതാക്കളുടെ സംയോഗം മൂലം ആണ് എന്ന് നിനക്ക് ഉറപ്പിക്കാമോ? അവരുടെ മാതാപിതാക്കള്‍ ഉണ്ടായില്ലായിരുന്നു എങ്കില്‍ നീ എന്ന് എവിടെ എങ്ങനെ ജനിക്കുമായിരുന്നു എന്ന് നിനക്ക് പറയാമോ?ഇതൊന്നും പറയാന്‍ കഴിയാത്ത കൃമികളെ...നിങ്ങളെങ്ങനെ പിതാക്കന്മാരുടെ മഹത്വത്തില്‍ അഹങ്കരിക്കും? തറവാടിത്തവും, കുലവും ഗോത്രവും ജാതിയും മതവും വര്‍ഗ്ഗവും പറഞ്ഞു വീമ്പിളക്കും? നാണമില്ലേ മനുഷ്യാ...ഉടുത്തിരിക്കുന്ന തുണിയുടെ നിറം നോക്കി മറ്റുള്ളവരുടെ വില അളക്കാന്‍? മാനം ഇല്ലേ മനുഷ്യാ..തൊലി വെളുപ്പ് നോക്കി മറ്റുള്ളവരെ നില നിശ്ചയിക്കാന്‍? ജനനത്തെ നിശ്ചയിക്കാന്‍ കഴിയാത്ത കീടങ്ങളെ...വിവരം ഉണ്ടെന്നുള്ള അഹങ്കാരത്തില്‍ കാണുന്നതിനെ എല്ലാം, കാണുന്നവരെ എല്ലാം അളക്കാതെ..ഈ ലോകത്തെ ഒരുപാട് കുലുക്കാതെ ഒതുങ്ങി ജീവിച്ചു ഒരു പരിപൂര്‍ണ്ണ ശവമായി ഒടുങ്ങാന്‍ ഇനിയെങ്കിലും ശ്രെമിക്കൂ...ഈ ലോകം നീ ജനിച്ചു എന്നതുകൊണ്ട് നിന്റെ സൊന്തം അല്ല!! നീ മരണത്തിലേക്ക് നടക്കുന്ന സമയവും വഴിയും ആയതുകൊണ്ട് ഈ ഭൂമിയും നിന്റെ സ്വൊന്തം അല്ല!!നിലത്തു കൂടി നടക്കൂ മനുഷ്യാ...നീ ജനിച്ചു വീണത് കിടക്കയില്‍ ആണെങ്കിലും ആ കിടക്കയെ താങ്ങി നിറുത്തിയത് ഈ ഭൂമി ആണ് എന്ന് ഓര്‍ത്തു കൊള്ളുക !!!ഒന്നര അടി നീളത്തില്‍ ജനിച്ച നീ എങ്ങനെ ജീവിച്ചാലും നാലര ഇരട്ടിയില്‍ അധികം സ്ഥലം വേണ്ടി വരില്ല നിന്റെ ഈ ഭൌതിക ശവം ഒടുക്കാന്‍!!
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago
No comments:
Post a Comment