ജീവിത വിജയം എന്നാല്‍?
എന്ത് എന്നാണോ? ആണെങ്കില്‍ എനിക്ക് ചിലത് പറയാന്‍ ഉണ്ട്. ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാണെങ്കില്‍ ഒന്നുകില്‍ അത് എന്നെ ബോധ്യപെടുത്തുക.അല്ലെങ്കില്‍ മൌനം പാലിക്കുക എന്നോട്. വെറുതെ എതിര്‍ക്കാന്‍ ശ്രെമിക്കരുത് എന്ന് അപേക്ഷിക്കുന്നു.
ദിവസവും 7 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി കിടന്നു ഉറങ്ങാന്‍ കഴിയാറുണ്ടോ? ഉറക്ക ഗുളിക കഴിക്കാതെ. അതിനു കഴിയുമെങ്കില്‍ നിങ്ങളുടെ ജീവിതം വിജയകരമായി നടക്കുന്നു എന്നര്‍ത്ഥം. പക്ഷെ ഒരു കണ്ടീഷന്‍ കൂടി ഉണ്ട്. ഇന്നത്തെ നിങ്ങളുടെ വാക്ക്, പ്രവര്‍ത്തി, ചിന്ത എന്നിവകൊണ്ട് നിങ്ങളുടെ മനസ്സ് കലുഷിതം ആകുകയും നാളെകളില്‍ അത് നിങ്ങളെ വേട്ടയാടുകയില്ലെന്നു ഉറപ്പിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ വിജയിച്ച ജീവിതത്തിന്റെ ഉടമ ആണ്!! തീര്‍ന്നില്ല.....നിങ്ങളുടെ ജീവിതം കൊണ്ട് മറ്റൊരാള്‍ക്കും ഒരു തരത്തിലുള്ള ദൂഷ്യവും ദുഖവും സമ്മാനിചിട്ടില്ലെങ്കില്‍ നിങ്ങള്‍ വിജയിക്കുന്ന ജീവിതത്തിന്റെ ഉടമയായി. അവനവനോ ചുറ്റും ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്കോ ശല്യമാകാതെ, എല്ലാവര്ക്കും സഹായം നല്‍കിയും ഓരോരുത്തരെയും അര്‍ഹിക്കുന്ന രീതിയിലും അളവിലും,മാനത്തിലും സ്നേഹിക്കുകയും അംഗീകരിക്കുകയും പരിഗണിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്തു ദൈവത്തെയും അവന്റെ കഴിവുകളേയും മടിയേതുമില്ലാതെ അനുസരിക്കുകയും ചെയ്യണം.എങ്കില്‍ നിന്റെ ജീവിതം വിജയിച്ച ജീവിതം ആകും.
ഇഷ്ടമുള്ളത് മുടക്കം കൂടാതെ തിന്നാന്‍ കിട്ടിയാല്‍ ജീവിത വിജയം നേടില്ല.
വര്‍ണ്ണങ്ങള്‍ വാരി വിതറി വസ്ത്രം ധരിച്ചാല്‍ ജീവിതം വിജയിക്കണം എന്നില്ല.
കാണുന്നിടത്ത് നിന്നെല്ലാം വിജ്ഞാനം നേടാന്‍ ശ്രെമിച്ചാലും നേടിയാലും ജീവിതം വിജയിക്കില്ല.
കിട്ടുന്നവരോടൊപ്പം എല്ലാം കിടക്ക പങ്കിട്ടു രതിസുഖം നേടിയാലും ജീവിത വിജയമാകില്ല.
ആത്മാവിന്റെ അനന്തത തേടി ദേവാലയങ്ങള്‍ കയറി ഇറങ്ങിയാലും ജീവിതം വിജയിക്കില്ല.
ഉയര്‍ന്ന പ്രതിഫലം ഉള്ള ജോലി ഉണ്ടെങ്കില്‍ ജീവിതം വിജയിക്കുമോ? ഇല്ല.
സുന്ദരിയായ ഭാര്യ വീട്ടില്‍ ഉണ്ടെങ്കില്‍ ജീവിത വിജയംമാകില്ല.
എന്തിനും ഏതിനും ഓടിനടന്നു മേയുന്ന മക്കള്‍ ഒരു പിടി ഉണ്ടെങ്കില്‍ ജീവിത വിജയം ആയി എന്നും കരുതുക വയ്യ.
സമ്പാദ്യം കുമിഞ്ഞു കൂടിയാല്‍ ജീവിതം വിജയിച്ചു എന്ന് കരുതാമോ? ഇല്ല.
ഇഷ്ടം തോന്നുന്ന എന്തും ഇതു വിധേനയും നേടിയാല്‍ ജീവിതം വിജയിച്ചു എന്ന് കരുതരുത്!
ജനിപ്പിച്ചവരോടും ചുറ്റും ജീവിക്കുന്നവരോടും ആത്മാര്‍ഥമായി സ്നേഹിക്കുന്നവരോടും അവനവന്റെ കടമകള്‍ ത്യാഗതോടെ സ്നേഹത്തോടെ സന്തോഷത്തോടെ ചെയ്തു അധ്വാനിച്ചു ജീവിക്കുകയും രുചിയോടെ ഭക്ഷിക്കുകയും ശുദ്ധിയോടെ ധരിക്കുകയും ആലസ്യത്തോടെ രമിക്കുകയും സുഘതോടെ രമിക്കുകയും വിധേയതോടെ ദൈവം ഉണ്ട് എന്ന് അംഗീകരിച്ചു ആരാധിച്ചു നന്ദി യോടെ സുഖമായി ശാന്തമായി ഉറങ്ങുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ ആ ജീവിതം ആണ് വിജയിച്ച ജീവിതം!!!
അപ്പോള്‍
ഒരു പക്ഷെ
നിനക്ക്
കാര്‍ ഉണ്ടാവില്ല!!
വീടും ഉണ്ടായെന്നു വരില്ല!!
മറ്റുള്ളവര്‍ കാട്ടുന്നത് പോലുള്ള പൊങ്ങച്ചങ്ങള്‍ കാട്ടാന്‍ പറ്റി എന്നും വരില്ല!!
എന്നാലും നിനക്ക് അവരെക്കാള്‍ മേന്മയുള്ള ഒന്ന് യാതൊരും മുടക്കവും കൂടാതെ കിട്ടും!!!
സംതൃപ്തി!!!
അതിന്റെ ലക്ഷണം ആണ്
മകനെ/ മകളെ ഈ
ശാന്തമായ ഉറക്കം
എന്ന് പറയുന്നത്!!
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago
മോനു വയസ്സെത്ര ആയി.. ജീവിതത്തെക്കുറിച്ചു ഇത്ര അവഗാഹമായ വിഞ്ജാനം നേടി എടുക്കാൻ എങ്ങ്നെ സാധിച്ചു. അത്ഭുതം തോന്നുന്നു. ഇത്ര ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഒരു ജീനിയസ്സ് തന്നെ ആയിരിക്കും.. ആശംസകൾ..
ReplyDelete