My Blog List

  • വീണ്ടും തുറന്നു - *കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ്‌ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം, രാഷ്ട്രീയം, ആ...
    12 years ago

Sunday, July 4, 2010

ഞാന്‍ ഒരു പ്രതിഭാസം!!!

ഞാന്‍ എന്ത് തരം ഒരു പ്രതിഭാസം ആണ് എന്ന് ഒന്ന് ചിന്തിക്കണം എന്ന് എനിക്ക് തോന്നി. എന്നാല്‍ ചിന്തിച്ചു കളയാം......""ആരാണ് ഞാന്‍?"", "ഈ ചോദ്യം ഞാന്‍ സ്വൊയം  ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാട് ആയി" എന്ന് ഇക്കാലത്ത്  പലരും അഭിമാനത്തോടെ പറയുന്നതും അതോര്‍ത്തു അഹങ്കാരത്തോടെ ചിരിക്കുന്നതും ഒക്കെ ഞാന്‍ കാണാറുണ്ട്‌.ഞാനും എന്‍റെ അഭിമാനത്തിന്റെ അഹങ്കാരത്തില്‍ ഈ ചോദ്യത്തെ എന്‍റെ അറിവിന്റെ വളര്‍ച്ച കാണിക്കാനായി ഇടയ്ക്കിടെ പലരുടെയും മുന്‍പില്‍ പൊങ്ങച്ചമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഞാന്‍ ഒരു ജ്ഞാനി ആണ് എന്ന് സ്വൊയം മനസ്സില്‍ കരുതി ചെയ്ത പൊങ്ങച്ച വിക്രിയകള്‍ മാത്രം എന്ന് തല നരച്ചു തുടങ്ങുന്ന ഈ കാലത്ത് എനിക്ക് ബോധ്യമായി തുടങ്ങുന്നു. ശരിക്കും ഇപ്പോഴാണ് ഞാന്‍ ആരെന്ന ചോദ്യത്തിന് സ്വൊയം ചോദിക്കാനുള്ള അവസരം വന്നു ചേര്‍ന്നിരിക്കുന്നത്!!! ഞാന്‍ എന്നാല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയിലെ ഒരു ജീവനുള്ള വസ്തു മാത്രമാണ്. ഹ ഹ ഹ ഹ ഹ ഹ .... ചിരിച്ചുപോകും ഈ വാചകം കേള്‍ക്കുമ്പോള്‍- സ്വയമെങ്കിലും !!! കാരണം ജീവിത നിരാശ കേറിയ പലരും ഈ വാചകം നൂറ്റാണ്ടുകള്‍ക്കു മുന്പേ ഇതേ പടി പല തവണ പറഞ്ഞിട്ടുണ്ട്. മണ്ടനായ ഞാനും ഇതേ വാക്ക് തന്നെ ഇങ്ങനെ പറയുന്നതില്‍ എന്തുണ്ട് ന്യായം അല്ലെ? ഹ ഹ ഹ ഹ ഹ ഹ .... കാര്യം ഉണ്ട്!! ന്യായം ഉണ്ട്!! കാരണം എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും,എത്ര തലമുറകള്‍ കഴിഞ്ഞാലും,എന്തെല്ലാം മാറ്റങ്ങളും പരിണാമങ്ങള്‍ ഉണ്ടായാലും ലോകത്തില്‍ 2 തരം മനുഷ്യരെ ഉള്ളൂ...1. മറ്റുള്ളവരെ മുതലെടുക്കുന്നവര്‍  2 മറ്റുള്ളവരാല്‍ മുതലെടുക്കപ്പെടുന്നവര്‍.ഈ  രണ്ടിനങ്ങളില്‍ പെടും എല്ലാ മനുഷ്യരും. രണ്ടാമത്തെ കൂട്ടത്തില്‍ പറഞ്ഞവര്‍ ആദ്യ ഇനത്തില്‍ പെട്ടവരിലും ഉണ്ട്. മുതലെടുക്കുന്നതിലെ കഴിവാണ് ജീവിക്കാന്‍ മനുഷ്യന് ആഗ്രഹം കൊടുക്കുന്നത്. മേല്‍പ്പറഞ്ഞ രണ്ടിനങ്ങളും പരസ്പര പൂരകങ്ങള്‍ ആണ്. സമയം, കാലം, ആവശ്യം, ആഗ്രഹം,സൌകര്യം ഇവയൊക്കെ ഒത്തു കിട്ടിയാല്‍ എല്ലാവരും ചെയ്യുന്നത് പരസ്പരം മുതല്‍ എടുപ്പ് തന്നെയാണ്!! മുതലെടുപ്പില്ലാതെ സ്നേഹിക്കുന്നവര്‍ ആരുണ്ട്‌? സ്നേഹം തന്നെ മുതലെടുക്കാനുള്ള ഒരു മീഡിയം ആണ്!! സ്നേഹം വിറ്റ് ചായ കുടിക്കുന്നവരുടെ ഒരു സമൂഹം അത്തരക്കാരായ വ്യെക്തികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഒരു ലോകം ആണിത്. ചുരുക്കം ചിലര്‍ ഇതിനൊക്കെ കഴിയാതെ സ്നേഹത്തിന്റെ ദൈവത്വം തിരിച്ചറിഞ്ഞു ജീവിക്കുന്നവര്‍ ഉണ്ട്. അക്കൂട്ടര്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മണ്ടന്മാര്‍ ആയിരിക്കും. ഈ മണ്ടന്മാരില്‍ പലരും മുതലെടുക്കപ്പെടാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ജന്മങ്ങള്‍ ആണ്. അവര്‍ക്ക് ആ നിലയില്‍ നിന്നും ഒരു മോചനം എളുപ്പമല്ല. ഒരു നോട്ടത്തിനും ഒരു വാക്കിനും, ഒരു പ്രവര്‍ത്തിക്കും , ഒരു സഹായത്തിനും, ഒക്കെ വലിയ വില നല്‍കി അതിനൊക്കെ സ്നേഹം എന്ന് കരുതി മറ്റുള്ളവര്‍ക്ക് ചൂഷണം ചെയ്യാനും മറ്റുള്ളവര്‍ക്ക് മുതലെടുക്കുവാനും വേണ്ടി നിന്ന് കൊടുക്കേണ്ടി വരുന്ന ആ തരം അപൂര്‍വ മണ്ടന്മാരില്‍ അവശേഷിക്കുന്ന ഒരാളാണ് ഞാന്‍.!!!!! ഒരു തരം അറപ്പു തോന്നുന്ന നിഷ്ക്രിയത്വതിന്റെയും, നട്ടെല്ല് ഇല്ലായ്മയുടെയും , കഴിവുകേടിന്റെയും, വിവരമില്ലായ്മയുടെയും , ഒക്കെ ഒരു ആള്‍രൂപം !!!!! അതാണ്‌ ഞാന്‍ എന്‍റെ ജീവിതത്തെ പ്രതിഭാസം എന്ന് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചത്!!!


2 comments:

  1. നിനക്ക് വേറെ പണിയൊന്നും ഇല്ലേ എല്ലവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ല ഒരു ബ്ലോഗില്‍ ഉള്പെടുതെന്ടത് . എല്ലവര്‍ക്കും ഉപയോഗപ്പെടുന്ന കാര്യങ്ങലായിരിക്കണം .
    നീ എന്റെ ബ്ലോഗ്‌ ചീച്ക് ചെയ്യ്‌ അതില്‍ ഞാന്‍ എന്റെ കാര്യങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ... അതില്‍ downloading , gaming .voting ,videos ,പിന്നെ searching ,
    photos ,paintings, നീ ആദ്യം cheack ചെയ്യ്‌ പണി പൂര്‍ത്തിയായില്ല .
    http://sabshahkannur.blogspot.com/

    ReplyDelete