ഒരിക്കല്‍!!!
ഒരിക്കല്‍ മാത്രം
വെളിച്ചം തമസിനെ പ്രസവിച്ചു!!
അമ്മക്ക് ചുറ്റും മകള്‍ തമസായി വളര്‍ന്നു !!ഇരുട്ട് പരന്നപ്പോള്‍ വെളിച്ചം ആരോടെന്നില്ലാതെ ചോദിച്ചു ...
എന്റെ കുഞ്ഞു എന്തെ കറുത്തിരിക്കുന്നു?
ചുറ്റി വളര്‍ന്ന ഇരുട്ടില്‍ വെളിച്ചത്തിന്റെ ചോദ്യം പ്രതി ധ്വോനിച്ചതല്ലാതെ ഉത്തരം പ്രതി ഭലിച്ചില്ല!!!
വീണ്ടും
നിശബ്ദത മറുപടിയായി
ഇരുട്ട് വീണ്ടും പടര്‍ന്നു പന്തലിച്ചുകൊണ്ടേ ഇരുന്നു.
അത് വെളിച്ചത്തെ വലയം ചെയ്തു കീഴടിക്കി കൊണ്ടിരുന്നു!!
വെറുമൊരു നാളമായി വെളിച്ചം ഇരുട്ടിനു നടുവില്‍ ചുരുങ്ങി!!
ഇരുടാകട്ടെ ഇരുട്ടിനെ പ്രസവിച്ചു കൂട്ടികൊണ്ടിരുന്നു!!
ഇരുട്ടിന്റെ സന്തതികള്‍ വെളിച്ചത്തിന് ചുറ്റും പരന്നു കീഴടക്കി തുടങ്ങി!!
വെളിച്ചം ഇരുട്ടിലെവിടെയോ എവിടെയോ ... അവശേഷിക്കുന്ന ഒരു കണികയായി ചുരുങ്ങി !!
ആ
ഇരുട്ടില്‍ കണികയായി അവശേഷിച്ച വെളിച്ചം ജ്ഞാനം ആയി രൂപാന്തരപ്പെട്ടു!!
ആ ജ്ഞാനം വീണ്ടും പ്രസവിച്ചു!!
കുഞ്ഞുങ്ങളെ ഇരുട്ട് അതിന്റെ മെത്തയില്‍ പാലൂട്ടി കിടതുവാന്‍ കൊണ്ടുപോയി!!
ജ്ഞാനം ഭോഷന്മാരെ പ്രസവിച്ചു എന്ന് പിന്തലമുറ അവരുടെ ചരിത്ര പുസ്തകത്തില്‍ എഴുതി ചേര്‍ത്ത്!!
അപ്പോള്‍
വെളിച്ചമായിരുന്ന ജ്ഞാനം ചോതിക്കുവാന്‍ തുടങ്ങി...
എന്റെ മക്കളെന്തേ വിഡ്ഢികള്‍ ആയിപോയി?
പ്രവാചകന്മാര്‍ പ്രവചിച്ചുകൊണ്ടിരുന്നു!!
വെളിച്ചം ഇരുട്ടിനെ പ്രസവിക്കും..
എന്നിട്ട് ചോതിക്കും-- എന്റെ കുഞ്ഞു എന്തെ കറുത്തിരിക്കുന്നു? ...
വീണ്ടും ചോതിക്കുന്നു....
എന്റെ മക്കള്‍ എന്തെ വിഡ്ഢികള്‍ ആകുന്നു?
പ്രവാചകന്മാര്‍ ചോതിച്ചുകൊണ്ടേ ഇരിക്കുന്നു....
ചുറ്റിലും പരന്ന ഇരുട്ടിനോട്!!
ലോപിച്ച് പോയ വെളിച്ചത്തോട്!!
പരിവര്‍ത്തനം നേടിയ ജ്ഞാനതോട്!!!
എന്റെ മക്കള്‍ എന്തെ........????
ജോയ് ജോസഫ്
joy joseph
No comments:
Post a Comment